തെക്കന്‍ ഇറ്റലിയിലെ ദ്വീപ്നഗരമായ ഇഷിയയില്‍ കനത്ത മഴയെത്തുടര്‍ന്നുള്ള ഉരുള്‍പൊട്ടലില്‍ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു... കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതം

തെക്കന്‍ ഇറ്റലിയിലെ ദ്വീപ്നഗരമായ ഇഷിയയില്‍ കനത്ത മഴയെത്തുടര്‍ന്നുള്ള ഉരുള്‍പൊട്ടലില്‍ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെയാണ് ഉരുള്‍പൊട്ടല്‍ തുറമുഖ നഗരത്തില്‍ നാശംവിതച്ചത്.
കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മഴയിലും മണ്ണിടിച്ചിലിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പത്തു കെട്ടിടങ്ങളെങ്കിലും തകര്‍ന്നുവീണതായാണ് റിപ്പോര്‍ട്ടുകള്‍.
കാറുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അഗ്‌നിശമനസേനയും തീരസംരക്ഷണസേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. പ്രതികൂല കാലാവസ്ഥ മൂലം തുടക്കത്തില്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
" f
https://www.facebook.com/Malayalivartha
























