ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമായ മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്ന പേരില്‍ അറിയപ്പെടും

ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമായ മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്ന പേരില്‍ അറിയപ്പെടും.
വ്യാപനം വര്‍ധിച്ചതോടെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്‌സ്. എന്നാല്‍ മങ്കിപോക്‌സ് എന്ന പേര് വംശീയചുവയുള്ളതാണെന്നും തെറ്റിധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ മങ്കിപോക്‌സ് എംപോക്‌സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന. ആഗോള വിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് എംപോക്‌സ് എന്ന് ഉപയോഗിച്ചു തുടങ്ങാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.
അടുത്ത ഒരു വര്‍ഷത്തേക്ക് ഈ രണ്ട് പേരുകളും ഉപയോഗത്തിലുണ്ടാകും. അതിന് ശേഷം മങ്കിപോക്‌സ് എന്ന പേര് പൂര്‍ണമായും ഒഴിവാക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
"
https://www.facebook.com/Malayalivartha
























