ഇറ്റാലിയന്‍ സിനിമകളുടെ സുവര്‍ണകാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ അന്തരിച്ചു...

ഇറ്റാലിയന്‍ സിനിമകളുടെ സുവര്‍ണകാലഘട്ടത്തിലെ വിവാദ ചലച്ചിത്ര സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ (83) അന്തരിച്ചു.
ആറുപതിറ്റാണ്ടുനീണ്ട ചലച്ചിത്രജീവിതത്തില്‍ ഒട്ടേറെ ചിത്രങ്ങളും ടി.വി. ഷോകളും സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും 1980-ല്‍ പുറത്തിറങ്ങിയ 'കാനിബാല്‍ ഹോളോകോസ്റ്റ്' എന്ന ചിത്രമാണ് അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയത്.
തീവ്രഹിംസാത്മകത പുലര്‍ത്തുന്ന ചിത്രം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഡിയോഡാറ്റോ അറസ്റ്റിലായി. 50-ലധികം രാജ്യങ്ങളില്‍ ചിത്രം നിരോധിക്കുകയുണ്ടായി. സിനിമയ്ക്കായി മൃഗങ്ങളെ ക്രൂരമായി കൊന്നതില്‍ ഡിയോഡാറ്റോ നിയമനടപടിയും വിമര്‍ശനങ്ങളും നേരിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























