ഗ്ലാമര്‍ കൂടുതലായതിനാല്‍ എയര്‍പോര്‍ട്ടില്‍ തന്നെ അറസ്റ്റ് ചെയ്തതായി യുവതി

അറസ്റ്റ് പല കാരണം കൊണ്ടുണ്ടാകാം. എന്നാല്‍ സൗന്ദര്യം കൂടിയതിന്റെ പേരില്‍ അറസ്‌റ്റ് ചെയ്താലോ? അമേരിക്കയിലാണ് സംഭവം. യുവതി തന്നെയാണ് ഇക്കാര്യം ആരോപിച്ചുകൊണ്ട് രംഗത്ത് വന്നത്. യു എസ് എയര്‍പോട്ടിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാത്തതിന് ഇവരെ അധികൃതര്‍ പിടികൂടിയിരുന്നു. എന്നാല്‍ തന്റെ അതിയായ സൗന്ദര്യം ഇഷ്‌ടപ്പെടാത്തതാണ് അറസ്‌റ്റിന് കാരണമെന്നാണ് യുവതി പറയുന്നത്.
ഹെന്‍ഡ് ബുസ്‌താമി എന്ന 28കാരിയാണ് 'കഥയിലെ നായിക'. തന്നെപ്പോല സൗന്ദര്യമുള്ള ആളെ പൊലീസ് ഇതുവരെ കാണാത്തതിലുള്ള അസൂയയാണ് അറസ്‌റ്റിന് പിന്നിലെന്ന് ബുസ്‌താമി പ്രതികരിച്ചു. പൊലീസുകാര്‍ തന്നെ ബലാത്‌സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മുമ്ബും സമാന രീതിയിലുള്ള കുറ്റത്തിന് ബുസ്‌താമി അറസ്‌റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























