അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയായ വാള്‍ട്ടര്‍ കണ്ണിങ്ഹാം അന്തരിച്ചു

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയായ വാള്‍ട്ടര്‍ കണ്ണിങ്ഹാം (90) അന്തരിച്ചു. അപ്പോളോ 7ലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു കണ്ണിങ്ഹാം.1968ല്‍ 11 ദിവസം ബഹിരാകാശത്ത് വലംവെച്ച അപ്പോളോ 7ല്‍ നേവി ക്യാപ്റ്റന്‍ വാള്‍ട്ടര്‍ എം. ഷിറ, എയര്‍ഫോഴ്‌സ് മേജര്‍ ഡോണ്‍ എഫ്. എയ്‌സലെ എന്നിവര്‍ക്കൊപ്പമാണ് കണ്ണിങ്ഹാം യാത്ര ചെയ്തത്.
ഇവരുടെ ബഹിരാകാശ യാത്ര ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി യാത്രികരായ മൂന്നുപേര്‍ക്കും സ്‌പെഷല്‍ എമ്മി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























