മലമുകളിലൂടെ സാഹസിക ഓട്ടം; ഭാര്യയേയും മക്കളേയും കാറിൽ കയറ്റിയ ശേഷം മലമുകളിലൂടെ കാറോടിച്ച് കൊക്കയിലേക്ക് മറിച്ച് ഇന്ത്യൻ ഡോക്ടർ! കാർ പൂർണമായും തകർന്നു... എല്ലാവരും നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 42കാരനായ ഡോക്ടരെ കൊലപാതക ശ്രമത്തിനും കുട്ടികൾക്കെതിരായ കുറ്റ കൃത്യത്തിനും അറസ്റ്റ് ചെയ്ത് പോലീസ്

ഭാര്യയേയും മക്കളേയും കാറിൽ കയറ്റിയ ശേഷം മലമുകളിലൂടെ കാറോടിച്ച് കൊക്കയിലേക്ക് ചാടിച്ച ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ. ധർമേഷ് പട്ടേൽ എന്ന 42കാരനായ ഡോക്ടറാണ് കൊലപാതക ശ്രമത്തിനും കുട്ടികൾക്കെതിരായ കുറ്റ കൃത്യത്തിനും അറസ്റ്റിലായിരിക്കുകയാണ്. സെൽഫ് ഡ്രൈവിങ് കാറായ ടെസ്ലയുമായാണ് ധർമേഷ് പാറമുകളിലേക്ക് എത്തിയിരുന്നത്. മലമുകളിലെത്തിയതും യു ടേൺ എടുത്ത് കാർ കൊക്കയിലേക്ക് മറിക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ കാലിഫോർണിയയിലാണ് സംഭവം നടന്നത്. ഭാര്യയും നാലും ഏഴും വയസ്സുള്ള കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാർ പൂർണമായും തകർന്നെങ്കിലും എല്ലാവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയാണ് ചെയ്തത്. പസാദേനയിലെ പ്രോവിഡൻസ് ഹോളിക്രോസ് മെഡിക്കൽ സെന്ററിലെ റേഡിയോളജസിറ്റാണ് ഡോക്ടർ ധർമേഷ് എ പട്ടേൽ. എന്തിനാണ് ഇയാൾ കാർ അപകടത്തിൽപ്പെടുത്തിയതെന്ന് ഇതുവരെ വ്യക്തമല്ല.
കൂടാതെ മനപ്പൂർവ്വം ഇയാൾ തന്റെ വെള്ള നിറത്തിലുള്ള ടെസ്ലാ കാറിൽ ഭാര്യയേയും മക്കളേയും കയറ്റി സാൻ ഫ്രാൻസിസ്‌കോയ്ക്ക് സമീപമുള്ള ഡെവിൾസ് സ്ലൈഡ് എന്ന ഭാഗത്തെത്തി കാർ കൊക്കയിലേക്ക് മറിക്കുകയാണ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ ഭാഗ്യവശാൽ പട്ടേലും ഭാര്യ നേഹയും മക്കളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയാണ് ചെയ്തത്. നിലവിൽ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























