അമേരിക്കന്‍ ഗായികയും- ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ആഞ്ജീലീസിനെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

അമേരിക്കന്‍ ഗായികയും- ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ആഞ്ജീലീസിനെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.റോക്ക് ആന്റ് റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ മകളാണ്. അമ്മ പ്രസില്ല പ്രെസ്ലിയാണ് മകളുടെ വിയോഗവാര്‍ത്ത പുറത്ത് വിട്ടത്.
എന്റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടുപോയിരിക്കുന്നു. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും സ്നേഹനിധിയായ, ശക്തയായ സ്ത്രീയായിരുന്നു അവള്‍. അവളുടെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതയാകാന്‍ എനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് അപേക്ഷിക്കുന്നു- പ്രസില്ല പ്രെസ്ലി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
എല്‍വിസ് പ്രെസ്ലിയുടെയും പ്രസില്ല പ്രെസ്ലിക്കും 1968 ലാണ് ലിസ ജനിക്കുന്നത്. ലിസയുടെ ജനനത്തിന് ഒന്‍പത് മാസത്തിന് ശേഷം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം പ്രസില്ല പ്രെസ്ലി നടന്‍ മൈക്കിള്‍ എഡ്വേര്‍ഡുമായി പ്രണയത്തിലായി.
1977 ല്‍ പിതാവിന്റെ മരണത്തിന് ശേഷം മുത്തച്ഛന്‍ വെര്‍ണന്‍ പ്രെസ്ലിയ്ക്കൊപ്പം ലിസ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയായി. മുത്തച്ഛന്റെ മരണത്തിന് ശേഷം കുടുംബ സ്വത്തിന്റെ ഏക അവകാശി ലിസയായി മാറി. 2004 ല്‍ സ്വത്തിന്റെ 85 ശതമാനവും ലിസ വിറ്റഴിച്ചു.
2003 ല്‍ ടു ഹും ഇറ്റ് മേ കണ്‍സേണ്‍ എന്ന ആല്‍ബത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2005 ല്‍ പുറത്തിറക്കിയ നൗ വാട്ട് എന്ന ആല്‍ബം ബില്‍ ബോര്‍ഡ് പട്ടികയില്‍ ആദ്യത്തെ പത്ത് മികച്ച ആല്‍ബങ്ങളില്‍ ഇടം നേടി. മൂന്നാമത്തെ ആല്‍ബമായ സ്റ്റോം ആന്റ് ഗ്രേസ് 2012ലാണ് റിലീസ് ചെയ്തത്.
"
https://www.facebook.com/Malayalivartha























