Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കൊവിഡ് 19 മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ച് ഗവേഷകര്‍ പറയുന്നത്...

17 MARCH 2023 11:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ കൊവിഡ് 19 എന്ന മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ച് പുതിയ ഒരു റിപ്പോര്‍ട്ട് കൂടി. വുഹാനിലെ ഹ്വനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂണ്‍ നാ്‌യകളില്‍ നിന്നാണ് കൊവിഡ് വൈറസ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെയും മാര്‍ക്കറ്റിലുണ്ടായിരുന്ന റാക്കൂണ്‍ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാകഷ്ട്ര ഗവേഷകര്‍ അവകാശപ്പെട്ടു.

വവ്വാലില്‍ നിന്ന് ഉത്ഭവിച്ച വൈറസ് വുഹാനില്‍ അനധികൃത വന്യജീവി വ്യാപാര മാര്‍ക്കറ്റിലെ ഒരു സ്പീഷീസില്‍ നിന്നാകാം മനുഷ്യനിലേക്ക് കടന്നതെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ ഈ സ്പീഷീസ് ഏതാണെന്നതിന് കൃത്യമായ ഉത്തരമില്ല. 2020 ജനുവരിയില്‍ ഹ്വനാന്‍ മാര്‍ക്കറ്റില്‍ നിന്നും പരിസരത്ത് നിന്നും ചൈനീസ് ഗവേഷകര്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നുള്ള ജനിതക വിവരങ്ങളാണ് ഇപ്പോള്‍ പഠന വിധേയമാക്കിയത്.

വുഹാനില്‍ ആദ്യ കേസുകള്‍ കണ്ടെത്തിയതിന് പിന്നാലെ ചൈനീസ് ഭരണകൂടം ഈ മാര്‍ക്കറ്റ് അടച്ചുപൂട്ടിയിരുന്നു. ഇതിന് ശേഷമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. മാര്‍ക്കറ്റ് അടച്ചതോടെ കൂട്ടിലടച്ചിരുന്ന വന്യജീവംികളെയെല്ലാം അധികൃതര്‍ നീക്കം ചെയ്തിരുന്നു. അതിനാല്‍ മാര്‍ക്കറ്റിന്റെ മതിലുകള്‍, നിലം, ലോഹ കമ്പികള്‍, കൂടുകള്‍, കാര്‍ട്ടുകള്‍ തുടങ്ങിയവയില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ജനിതക വിവരങ്ങള്‍ ചൈനീസ് ഗവേഷകര്‍ ഒരു ഓപ്പണ്‍ ആക്‌സസ് ജീനോമിക് ഡേറ്റാബേസിലൂടെ പുറത്തുവിട്ടിരുന്നു. വൈകാതെ ഇവ ആഗോള ഗവേഷകര്‍ വിശകലനത്തിന് വിധേയമാക്കി.

എന്നാല്‍ കൊവിഡ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്നുള്ള സിദ്ധാന്തങ്ങളെ തള്ളുന്നതാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. അതേ സമയം, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നെന്ന് കണ്ടെത്താനാകുന്നില്ലെന്നും മാര്‍ക്കറ്റില്‍ കണ്ടെത്തിയ വൈറസ് സാന്നിദ്ധ്യം രോഗബാധിതരായ മനുഷ്യരില്‍ നിന്ന് ജീവികളിലേക്ക് പടര്‍ന്നതാണെന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ച ചൈനീസ് ഗവേഷകരുടെ നിഗമനം. പേരില്‍ നായ എന്നുണ്ടെങ്കിലും റാക്കൂണുകളുമായി സാമ്യമുള്ള ഇവയ്ക്ക് കുറുക്കനുമായാണ് കൂടുതല്‍ ബന്ധം. നായകള്‍, കുറുക്കന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കാനിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഈ ചെറു ജീവികള്‍. കിഴക്കന്‍ ഏഷ്യയിലാണ് ഇവ കാണപ്പെടുന്നത്. റാക്കൂണികളുടേത് പോലുള്ള മുഖമാണ് ഇവയ്ക്ക്.

കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയ സാമ്പിളുകളില്‍ റാക്കൂണ്‍ നായകളുമായി പൊരുത്തപ്പെടുന്ന ജനിതക വസ്തുക്കള്‍ അന്താരാഷ്ട്ര ഗവേഷകര്‍ വലിയ അളവില്‍ കണ്ടെത്തി. എന്നാല്‍ റാക്കൂണ്‍ നായയ്ക്ക് തന്നെയാണ് വൈറസ് ബാധിച്ചതെന്ന് ഇത് തെളിയിക്കുന്നില്ല. ഇനി റാക്കൂണ്‍ നായയെ വൈറസ് ബാധിച്ചിരുന്നെങ്കില്‍ തന്നെ അതില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതെന്നും സ്ഥിരീകരിക്കാനാവുന്നില്ല.

ഒരു പക്ഷേ, രോഗ ബാധിതരായ മനുഷ്യരില്‍ നിന്നാകാം റാക്കൂണ്‍ നായയില്‍ വൈറസ് സാന്നിദ്ധ്യമുണ്ടായത്. അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവികളില്‍ നിന്നുമാകാം. ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍, മൈക്കല്‍ വൊറേബെയ്, എഡ്വേഡ് ഹോംസ് എന്നീ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു സാമ്പിളുകളുടെ ജനിതക വിശകലനം. അതേ സമയം, ഗവേഷക റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (34 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (46 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (49 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends