ഇക്വഡോറില്‍ ഭൂചലനം..... റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി, ഭൂചലനത്തില്‍ നാലു മരണം

ഇക്വഡോറിന്റെ ദക്ഷിണ മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉറവിടം പസഫിക് തീരത്തുള്ള ഗുവാക്വില്‍ പട്ടണത്തിലാണ്
ക്വെന്‍ക നഗരത്തിലെ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ ഭൂചലനത്തില്‍ അടര്‍ന്നുവീണ് സമീപത്തെ റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഒരാള്‍ മരിച്ചു. എല്‍ ഓറോ പട്ടണത്തിലെ രണ്ട് നില കെട്ടിടം തകര്‍ന്നാണ് മൂന്ന് പേര്‍ മരിച്ചത്.
അതേസമയം ഭൂചലനത്തെത്തുടര്‍ന്ന് മേഖലയിലെ വൈദ്യുത ബന്ധവും ടെലിഫോണ്‍ ലൈനുകളും വിച്ഛേദിക്കപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.
"
https://www.facebook.com/Malayalivartha























