Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

യുദ്ധം അവസാനിപ്പിക്കാന്‍ 12 ഇന സമാധാന പദ്ധതി പുടിന്‍-ഷീ പിങ് കൂടിക്കാഴ്ച ശ്വാസമടക്കി ലോകം.

21 MARCH 2023 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ലോകത്തിന്റെ ഗതിവിഗതികള്‍ തീരുമാനിക്കാന്‍ ശേഷിയുള്ള രണ്ട് വമ്പന്‍ രാജ്യതലവന്‍മാരുടെ കൂടിക്കാഴ്ചയെ ലോകം ശ്വാസമടക്കി പിടിച്ചാണ് കാണുന്നത്. റഷ്യയെന്ന വമ്പന്‍ ശക്തിയും ഒട്ടുംപിന്നിലല്ലാത്ത ചൈനയും ഒത്തുചേര്‍ന്നാല്‍ ലോകത്ത് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന അറിവിന്റെ വെളിച്ചത്തിലാണ് ലോകം കാത്തരിക്കുന്നതും. റഷ്യ ഒറ്റയ്ക്കല്ലെന്ന സന്ദേശം നല്‍കിയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ 2 ദിവസത്തെ റഷ്യാസന്ദര്‍ശനത്തിനു തുടക്കമായത്..

ഇന്നലെ മോസ്‌കോയിലെത്തിയ ഷി, റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ച ഇന്നും തുടരുകയാണ് . തന്റെ 'പ്രിയ സുഹൃത്തിനെ' മോസ്‌കോയിലേക്കു സ്വാഗതം ചെയ്ത പുട്ടിന്‍, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു ചൈന മുന്നോട്ടുവച്ച 12 ഇന സമാധാനപദ്ധതി ആദരവോടെ പഠിച്ചതായും പറഞ്ഞു.

യുദ്ധം ആരംഭിച്ച ശേഷം ഷിയുടെ ആദ്യ റഷ്യാസന്ദര്‍ശനമാണിത്. പുട്ടിനെയും 'പ്രിയ സുഹൃത്ത്' എന്നു വിശേഷിപ്പിച്ച ഷി, അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്തില്‍ മതിപ്പു പ്രകടിപ്പിച്ചു. വരുന്ന വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുട്ടിനെ വീണ്ടും തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസവും ഷീ  പ്രകടിപ്പിച്ചു. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ചൈന റഷ്യയ്‌ക്കൊപ്പമാണ് നിന്നത്. വേണ്ടി വന്നാല്‍ റഷ്യയ്ക്ക് വേണ്ടി യുദ്ധത്തിന് ഇറങ്ങാനും തയ്യാറെന്ന് ഒരവസരത്തില്‍ ചൈന പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോഴും ചൈന റഷ്യയെ ആത്മമിത്രമായി കൂടെ കൂട്ടുകയായിരുന്നു.

അതേസമയം, യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത തുറമുഖ നഗരമായ മരിയുപോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചുത് യുദ്ധം തുടരുമെന്ന സൂചനയാണ് നല്കുന്നത്. പിടിച്ചെടുത്തതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ക്രൈമിയയിലെത്തിയ പുട്ടിന്‍ അപ്രതീക്ഷിതമായി മരിയുപോള്‍ സന്ദര്‍ശിക്കുകയായിരുന്നു. ഹെലിക്കോപ്റ്ററിലെത്തിയ റഷ്യന്‍ പ്രസിഡന്റ് മരിയുപോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറില്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി ആശയവിനിയമം നടത്തുകയും ചെയ്തു.

സ്വയം കാറോടിച്ച് മരിയുപോളിന്റെ തെരുവുകളിലൂടെ പുട്ടിന്‍ സഞ്ചരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ ഉപപ്രധാനമന്ത്രി മാറാത് ഖുസ്‌നുള്ളിനെയും വിഡിയോയില്‍ കാണാം. നഗരത്തെ എങ്ങനെയാണ് പുതുക്കിപ്പണിയാന്‍ പോകുന്നതെന്ന് ഇദ്ദേഹം പുട്ടിന് വിശദീകരിച്ചുനല്‍കുന്നുമുണ്ട്. ശനിയാഴ്ചയായിരുന്നു സന്ദര്‍ശനമെന്ന് റഷ്യ അറിയിച്ചു.പിടിച്ചെടുത്ത മേഖലകളിലേക്കുള്ള പുട്ടിന്റെ ആദ്യ സന്ദര്‍ശനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്തുമാസമായി മരിയുപോള്‍ റഷ്യയുടെ കൈവശമാണ്. മരിയുപോളിന് കിഴക്കുള്ള റഷ്യന്‍ നഗരമായ റോസ്‌തോവ് ഓണ്‍ ഡോണില്‍ ഉയര്‍ന്ന സൈനിക കമാന്‍ഡര്‍മാരുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതേസമയം, തകര്‍ക്കപ്പെട്ട നഗരത്തിന്റെ അവസ്ഥ കാണാതിരിക്കാനാണ് പുട്ടിന്‍ രാത്രി സന്ദര്‍ശനം നടത്തിയതെന്ന് യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യാന്തര ക്രിമിനല്‍ കോടതി യുക്രെയ്‌നിലെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ പുട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മരിയുപോള്‍ സന്ദര്‍ശനം.യുക്രൈനില്‍ വിജയം എളുപ്പമല്ലെന്ന് കണ്ട് കുട്ടികളെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചതിനാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പുടിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെ തട്ടികൊണ്ടു പോയതിന് പുറമേ സ്ത്രീകളായ തടവുകാരെയും യുദ്ധമുഖത്തേയ്ക്ക് ഇറക്കിവിട്ടിരിക്കുകയാണ്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് റഷ്യ യുക്രൈനെ നേരിടുന്നത്.

ലോകത്തിന്റെ സഹതാപം മുഴുവന്‍ ഏറ്റുവാങ്ങിയിട്ടും യുക്രൈനില്‍ നിന്ന് പിന്‍മാറാന്‍ റഷ്യ കൂട്ടാക്കാത്തതിന് പിന്നില്‍ ചൈനയാണെന്ന് പൊതുവേ അഭിപ്രായം ഉയര്‍ന്നിരുന്നു. പല രാജ്യ തലവന്‍മാരും റഷ്യയുമായി ചര്‍ച്ച നടത്തി, റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അപ്പോഴെല്ലാം ചൈന റഷ്യയ്ക്ക് പിന്നില്‍ അതേ ശക്തിയായി നിലകൊണ്ടു. ഒടുവില്‍ യുക്രൈനെ മോചിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മ്യൂണിക് സമ്മേളനം ചൈനയോട് ആവശ്യപ്പെടുകയായിരുന്നു. അതിന്റെ ഭാഗമായാണ് ചൈനീസ് പ്രസിഡന്റ് ഷീ പിങ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തുന്നത്. ഇരുരാജ്യ തലവന്‍മാരുടെയും ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നത് യുക്രൈനാണ്. ഒപ്പം സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ വീര്‍പ്പുമുട്ടി കൊണ്ടിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുമാണ്. എന്തായാലും യുക്രൈനില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ ലോകം ശ്വാസമടക്കി പിടിച്ച് മോസ്‌കോയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (17 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (29 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (32 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (48 minutes ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (1 hour ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (7 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (7 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (7 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends