ലോകത്താദ്യത്തെ 3ഡി പ്രിന്റഡ് റോക്കറ്റ് ടെറാന്‍-1 വിജയകരമായി വിക്ഷേപിച്ചു...

ലോകത്താദ്യത്തെ 3ഡി പ്രിന്റഡ് റോക്കറ്റ് ടെറാന്‍-1 വിജയകരമായി വിക്ഷേപിച്ചു. മൂന്നാം പരിശ്രമത്തിലാണ് റോക്കറ്റ് വിക്ഷേപണം വിജയകരമായത്. എന്നാല്‍, റോക്കറ്റ് അതിന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ടു. വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പ്പെടുന്നതിന്റെ രണ്ടാം ഘട്ടമാണ് പരാജയമായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
റോക്കറ്റ് ഭ്രമണ പഥത്തില്‍ എത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും വിക്ഷേപണം വന്‍ വിജയമായിരുന്നുവെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബഹിരാകാശ കമ്പനി റിലേറ്റിവിറ്റി സ്?പേസ് അറിയിച്ചു.
3ഡി പ്രിന്റഡ് റോക്കറ്റ് വിക്ഷേപണം സംബന്ധിച്ച് ഗവേഷണാര്‍ഥമാണ് ടെറാന്‍ -1 വിക്ഷേപിച്ചത്. 'ഇന്നത്തെ വിക്ഷേപണം റിലേറ്റിവിറ്റിയുടെ 3ഡിപ്രിന്റഡ് റോക്കറ്റ് സാങ്കേതികവിദ്യകള്‍ റോക്കറ്റ് വിക്ഷേപണത്തിന് പര്യാപ്തമാണെന്ന് തെളിയിച്ചു. ഇത് അടുത്ത റോക്കറ്റ് ടെറാന്‍ ആറില്‍ നന്നായി പ്രയോഗിക്കും.
പ്രിന്റഡ് രൂപങ്ങളില്‍ പ്രയോഗിക്കാവുന്ന ഏറ്റവും ഉയര്‍ന്ന മര്‍ദമായ മാക്‌സ് ക്യുവിലൂടെയാണ് ടെറാന്‍ 1 കടന്നുപോയത്. അത് വിജയകരമായിരുന്നു.
"
https://www.facebook.com/Malayalivartha






















