Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇന്ത്യയുടെ അതിര്‍ത്തികളിലേയ്ക്ക് നുഴഞ്ഞു കയറാനുള്ള ചൈനീസ് പദ്ധതികള്‍ ശരവേഗത്തിലാണ് ഇന്ത്യ തകര്‍ത്തു കൊണ്ടിരിക്കുന്നത്.ഇന്ത്യയെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്ന തിരിച്ചറിവാണ് റഷ്യയെ കൂട്ടുപിടിച്ച് സംയുക്ത സൈനീക നീക്കത്തിന് ചൈന ഒരുങ്ങുന്നതിന് പിന്നിലെന്ന വ്യാഖ്യാനിക്കപ്പെടുന്നുണ്ട്

14 APRIL 2023 11:47 AM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രൈന് മേല്‍ നടത്തി കൊണ്ടിരിക്കുന്ന തീവ്രമായ യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന്‍ മുട്ടാത്ത വാതിലുകളില്ല. അവസാനം റഷ്യയുടെ ഉറ്റ സുഹൃത്തായ ചൈനയെ മധ്യസ്ഥനാക്കി പ്രശ്‌ന പരിഹാരത്തിന് മ്യൂണിക് സമ്മേളനം തീരുമാനിച്ചിരുന്നു. ചൈന റഷ്യയിലെത്തി അവരുമായി സൈനീക സഹകരണമുണ്ടാക്കിയും യുക്രൈനെ ചതിച്ചു. ഓരോ ദിവസവും യുക്രൈനെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന റഷ്യ പിന്‍മാറിയില്ലെങ്കില്‍ യുക്രൈനിലെ സാധാരണക്കാര്‍ ആരം അവശേഷിക്കില്ലെന്ന സ്ഥിതിയിലേയ്ക്കാണ് യുദ്ധം എത്തിനില്ക്കുന്നത്. റഷ്യന്‍ പട്ടാളമല്ല, മറിച്ച് പുടിന്റെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ യുക്രൈനെന്നല്ല ലോകത്ത് ഒരു രാജ്യത്തിനും പിടിച്ചു നില്ക്കാനാവില്ല. യുദ്ധതടവുകാരാണ് വ്ാഗ്നര്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന കൂലിപ്പ്ട്ടാളം.

ഇത് രണ്ടാം തവണയാണ് ഇന്ത്യയോട് സഹായം അഭ്യര്‍്ത്ഥിച്ച യുക്രൈന്‍ എത്തുന്നത്. സൈനീക സഹകരണം ഒഴികെയുള്‌ല എല്ലാ മേഖലകളിലും ഇന്ത്യ യുക്രൈനെ സഹായിച്ചു കൊണ്ടിരിക്കുകയാണ്.എന്നാല്‍ ലോകത്തിന്റെ വിശ്വഗുരുവായി മാറി കൊണ്ടിരിക്കുന്ന ഇന്ത്യ യുക്രൈനെ രക്ഷിക്കണമെന്ന പുതിയ അഭ്യര്‍ത്ഥനയാണ് ആ രാജ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. മോദിയെ കുറിച്ചുള്ള അവരുെ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയും യുക്രൈന് ഒപ്പമാണെന്ന തിരിച്ചറിവാണ് ചൈനയെ റഷ്യയുമായി സൈനീക സഹകരണമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഇന്ത്യയുടെ അതിര്‍ത്തികളിലേയ്ക്ക് നുഴഞ്ഞു കയറാനുള്ള ചൈനീസ് പദ്ധതികള്‍ ശരവേഗത്തിലാണ് ഇന്ത്യ തകര്‍ത്തു കൊണ്ടിരിക്കുന്നത്.ഇന്ത്യയെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്ന തിരിച്ചറിവാണ് റഷ്യയെ കൂട്ടുപിടിച്ച് സംയുക്ത സൈനീക നീക്കത്തിന് ചൈന ഒരുങ്ങുന്നതിന് പിന്നിലെന്ന വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

ഇന്ത്യ നല്‍കുന്ന മാനുഷിക സഹായങ്ങള്‍ വര്‍ധിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 3 ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനൊടുവില്‍ യുക്രെയ്ന്‍ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി എമിന്‍ ഷപറോവ സെലെന്‍സ്‌കിയുടെ കത്ത് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്കു കൈമാറിയിരുന്നു.

ജി20 അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ വസുധൈവ കുടുംബകം എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാകണമെങ്കില്‍ യുക്രെയ്ന്‍ ജനതയുടെ വികാരമുള്‍ക്കൊള്ളണമെന്ന് നേരത്തേ സെക്രട്ടറി സഞ്ജയ് വര്‍മയുമായി നടത്തിയ ചര്‍ച്ചയില്‍ ഷപറോവ ചൂണ്ടിക്കാണിച്ചിരുന്നു. 'വിശ്വഗുരു' എന്ന നിലയിലേക്ക് ഇന്ത്യ ഉയരണമെങ്കില്‍ റഷ്യന്‍ ആക്രമണത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളണമെന്നും അവര്‍ പറഞ്ഞു. റഷ്യന്‍ ആക്രമണം ആരംഭിച്ച ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ യുക്രൈന്‍ ഉന്നത നേതാവാണ് ഷപറോവ.

മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും നല്‍കണമെന്നാണ് യുക്രെയ്‌നിന്റെ ആവശ്യം. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ അവസരമാകുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന ആഗ്രഹവും സെലെന്‍സ്‌കി കത്തില്‍ പ്രകടിപ്പിച്ചതായാണു വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഷപറോവയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അവശ്യ വസ്തുക്കള്‍ക്കു പുറമേ ഇന്ത്യ സ്‌കൂള്‍ ബസുകളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 യാതൊരു പ്രകോപനമില്ലാതെയുള്ള റഷ്യന്‍ ആക്രമണത്തെ ചെറുക്കാനുള്ള യുക്രെയ്‌നിന്റെ ശ്രമങ്ങളെക്കുറിച്ച് മന്ത്രിയോടു വിശദീകരിച്ചതായി ധപറോവ ട്വീറ്റ് ചെയ്തു. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി. റഷ്യയും ചൈനയും തമ്മില്‍ കൂടുതല്‍ അടുക്കുന്ന സമയത്ത് യുക്രെയ്ന്‍ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകമാണ്. ''അനേകം ഋഷിമാര്‍ക്കും സന്യാസിമാര്‍ക്കും ഗുരുക്കന്മാര്‍ക്കും ജന്മം നല്‍കിയ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമുണ്ട്. ആഗോള അധ്യാപകനും മധ്യസ്ഥനും വിശ്വഗുരുവും ആകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. യുക്രെയ്നെ പിന്തുണയ്ക്കുക എന്നതാണ് യഥാര്‍ഥ വിശ്വഗുരുവിന്റെ ശരിയായ നിലപാട്.''- ഇന്ത്യയില്‍ വന്നിറങ്ങിയപ്പോള്‍ ധപറോവ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധികളുമായും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ മിഷന്‍ മേധാവികളുമായും കൂടിക്കാഴ്ച നടത്തുകയും യുക്രെയ്‌നെ പിന്തുണച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ആഗോള ദക്ഷിണ രാജ്യങ്ങളുടെ പിന്തുണ യുക്രെയ്‌നു സുപ്രധാനമാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. അടുത്ത മാസം ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഫ്യൂച്ചര്‍ പെര്‍ഫെക്റ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കള്‍ച്ചറിനോട് അവര്‍ നന്ദി അറിയിച്ചു.

യുക്രെയ്നെതിരായ റഷ്യന്‍ ആക്രമണം രാജ്യാന്തര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ട്വീറ്റില്‍ പറഞ്ഞു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യുക്രെയ്‌നെ പിന്തുണയ്ക്കുകയും റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യം, സംഭാഷണം, വൈവിധ്യം എന്നീ നയങ്ങള്‍ യുക്രെയ്നു വളരെ പ്രധാനമാണെന്ന് തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയ ഓഫിസില്‍ നടത്തിയ പ്രസ്താവനയില്‍ എമിന്‍ ധപറോവ പറഞ്ഞു. ''ഊര്‍ജ സ്രോതസ്സുകള്‍, സൈനിക കരാറുകള്‍, രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവ വൈവിധ്യവത്കരിക്കുന്നതില്‍ ഇന്ത്യ പ്രായോഗിക നയം സ്വീകരിക്കണമെന്നു അവര്‍ കരുതുന്നു.

നമ്മള്‍ അസാധാരണ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറയുന്നതുപോലെ, അസാധാരണ സമയങ്ങളില്‍ അസാധാരണ തീരുമാനങ്ങള്‍ ആവശ്യമാണ്. ജനാധിപത്യം, സംഭാഷണം, വൈവിധ്യം എന്നീ ത്രിമാന നയങ്ങള്‍ പ്രധാനമന്ത്രി മോദിക്കുണ്ട്. ഇതു യുദ്ധത്തിന്റെ യുഗമല്ല. തന്ത്രപ്രധാനമായ നടപടികള്‍ പ്രധാനപ്പെട്ടതാണ്,''- എമിന്‍ ധപറോവ പറഞ്ഞു.യുക്രെയ്‌നില്‍ പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത യോഗ്യതാ പരീക്ഷ അതതു രാജ്യങ്ങളില്‍ നിന്ന് എഴുതാന്‍ ആ രാജ്യം അവസരമൊരുക്കും. യുക്രെയ്ന്‍ ഡപ്യൂട്ടി വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിസഹായരാണ് യുക്രൈന്‍ ജനത . കുട്ടികളടക്കം ആയിരങ്ങളെ ദിനംപ്രതിയെന്നോണം റഷ്യ കൊന്നൊടുക്കുന്നു. എങ്കിലും ചെറുരാജ്യമായ യുക്രൈനില്‍ വിജയക്കൊടി നാട്ടാന്‍ കഴിയില്ലെന്ന റഷ്യ എന്നേ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. വമ്പന്‍ സൈനീക ശേഷിയ്ക്കുടമകളാണെന്ന മുന്‍ധാരണയില്‍ യുക്രൈനെ ചുരുട്ടി മടക്കിയെടുക്കാന്‍ ഇറങ്ങിയ റഷ്യയിപ്പോള്‍ മുട്ടിടിച്ചിരിക്കുകയാണ്. ചൈനയൊഴികെ ലേകം റഷ്യയെ ഒറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു, യുക്രൈന് സഹായ ഹസ്തവുമായി ചെറുതും വലുതുമായ രാജ്യങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജി 20 ഉച്ചകോടിയിലും, ഇന്ത്യയുടെ നയതന്ത്രത്തിലും യുക്രൈന്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends