ബ്രിട്ടിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു

ബ്രിട്ടിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹാരിപോട്ടര്‍ സിനിമകളില്‍ പ്രഫസര്‍ ആല്‍ബസ് ഡംബിള്‍ഡോറിനെ അവതരിപ്പിച്ചാണ് ഗാംബന്‍ ലോകശ്രദ്ധ നേടിയത്. എട്ടു ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ആറിലും ഗാംബന്‍ തന്നെയായിരുന്നു പ്രഫ.ഡംബിള്‍ഡോര്‍. ന്യൂമോണിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ടിവി, സിനിമ, റേഡിയോ, തിയറ്റര്‍ തുടങ്ങിയ മേഖലകളിലെല്ലാം അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഗാംബന്‍, നാല് ടെലിവിഷന്‍ ബാഫ്റ്റ അവാര്‍ഡുകള്‍ നേടി. 962ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ജനിച്ച ഗാംബന്‍, നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. ഐടിവി സീരീസായ മൈഗ്രറ്റില്‍ ഫ്രഞ്ച് ഡിറ്റക്ടീവായി അഭിനയിച്ചതിനും 1986ല്‍ ഡെന്നിസ് പോട്ടറിന്റെ ദ് സിംഗിങ് ഡിറ്റക്റ്റീവിലെ ഫിലിപ്പ് മാര്‍ലോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനും ഏറെ പ്രശംസ പിടിച്ചുപറ്റി.
https://www.facebook.com/Malayalivartha