Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം...വെടിനിർത്തലിനുള്ള ഐക്യരാഷ്ട്ര സഭാ ആഹ്വാനവും ഇസ്രയേൽ തള്ളി...ഇതോടെ ഗസ്സയിൽ ജനജീവിതം ദുസഹമായി.... ഇന്റർനെറ്റ്, ഫോൺ ബന്ധമറ്റ ഗസ്സ മുനമ്പിൽ ഇസ്രയേൽ സൈന്യം വ്യോമ, കരയാക്രമണം കടുപ്പിച്ചു.....

29 OCTOBER 2023 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. വെടിനിർത്തലിനുള്ള ഐക്യരാഷ്ട്ര സഭാ ആഹ്വാനവും ഇസ്രയേൽ തള്ളി. കരയുദ്ധം അതിരൂക്ഷമാണ്. ഇതോടെ ഗസ്സയിൽ ജനജീവിതം ദുസഹമായി. ഇന്റർനെറ്റ്, ഫോൺ ബന്ധമറ്റ ഗസ്സ മുനമ്പിൽ ഇസ്രയേൽ സൈന്യം വ്യോമ, കരയാക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഗസ്സയിൽ കടന്ന സേന പിൻവാങ്ങിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.ഒക്ടോബർ ഏഴിനു ശേഷം വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും മുടക്കിയതിനു പിന്നാലെ വെള്ളിയാഴ്ച വൈകീട്ടു മുതൽ മുഴുവൻ വാർത്താവിനിമയ സംവിധാനങ്ങളും റദ്ദാക്കി വ്യോമാക്രമണവും കരയാക്രമണവും തുടരുകയാണ്. പുറംലോകത്തേക്ക് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണമോ തകർച്ചയുടെ ആഴമോ അറിവായിട്ടില്ല. മരണം 7,700 കവിഞ്ഞുവെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏകദേശ കണക്ക്.ഗസ്സയിൽ വിവിധ സ്ഥലങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണെന്നു ഹമാസ് പറഞ്ഞു.

 

വടക്കൻ ഗസ്സയിലെ ഹമാസിന്റെ 150 ഭൂഗർഭതാവളങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടൂ. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ വെള്ളിയാഴ്ച രാത്രി ഇസ്രയേലിനുനേരെ തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ഈജിപ്തിൽ പതിച്ചു. വടക്കൻ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ ഷെല്ലാക്രമണം രൂക്ഷമായി.ഇസ്രയേൽ ബോംബാക്രമണങ്ങളിൽ കുടുംബത്തോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെ, കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അവരുടെ ദേഹത്തു മാതാപിതാക്കൾ പേരെഴുതിവയ്ക്കുന്നുവെന്ന റിപ്പോർട്ടും പുറത്തു വരുന്നു. ബോംബാക്രമണങ്ങളിൽ പരുക്കേറ്റു റഫായിലെ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ കൈകളിലോ കാലുകളിലോ ഇങ്ങനെ പേരെഴുതിയിട്ടുണ്ട്. ഗസയിലുള്ള ഏല്ലാവരും അവിടെ വിട്ടു പോകണമെന്നതാണ് ഇസ്രയേൽ മുന്നറിയിപ്പ്.

ഇത് പാലിക്കാത്തവരെ ഹമാസായി കണ്ട് ആക്രമണം നടത്തുമെന്നാണ് ഇസ്രയേൽ നിലപാട്. അതുകൊണ്ട് തന്നെ കരയുദ്ധത്തിലും സാധാരണക്കാരോട് ഇസ്രയേൽ സേന ഒരു കരുണയും കാട്ടുന്നില്ല.സൈന്യം ഗസ്സക്കുള്ളിലുണ്ടെന്നും യുദ്ധം തുടരുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് ശനിയാഴ്ച അറിയിച്ചു. യുദ്ധം പുരോഗമിക്കുകയാണെന്നും തങ്ങൾക്ക് ആൾനാശമില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. 150 ഭൂഗർഭ താവളങ്ങൾ തകർത്തതായും അവകാശപ്പെട്ടു. വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും അതിമാരക ആക്രമണം അഴിച്ചുവിട്ടുവെന്നാണ് നിഗമനം. ബെയ്ത് ലാഹിയ, ബെയ്ത് ഹാനൂൻ, സെയ്തൂൻ എന്നിവിടങ്ങളെല്ലാം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെ മരണസംഖ്യയോ നാശനഷ്ടമോ അറിയാൻ സംവിധാനമില്ല.രാത്രിയിലെ കനത്ത ബോംബാക്രമണങ്ങളിലാണ് ഗസ്സയിലെ വാർത്താവിനിമയ സംവിധാനം പൂർണമായും തകർന്നതെന്ന് ടെലികോം സേവനദാതാക്കളായ പാൽടെൽ അറിയിച്ചു.

 

ഫോൺ ബന്ധമില്ലാത്തതിനാൽ ഗസ്സയിലെ ആംബുലൻസ് സർവീസ് അടക്കം അടിയന്തര സേവനങ്ങൾ തടസ്സപ്പെട്ടതായി ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തകർക്കും പുറംലോകബന്ധമറ്റു. ഗസ്സയിലെ ജനങ്ങൾക്കു പരസ്പരം ബന്ധപ്പെടാനാവാത്ത സ്ഥിതിയുമാണ്.ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു സമീപം ബോംബ് വീഴുന്ന ദൃശ്യങ്ങൾ 'അൽജസീറ' പുറത്തുവിട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. നൂറു കണക്കിന് കെട്ടിടങ്ങളാണ് 24 മണിക്കൂറിനുള്ളിൽ തകർന്നതെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. ''നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ബോംബിങ്ങിലൂടെ വടക്കൻ ഗസ്സയുടെ ഭൂപ്രകൃതി തന്നെ മാറിയിരിക്കുകയാണ്'' - സിവിൽ ഡിഫൻസ് വക്താവ് എ.എഫ്.പിയോടു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends