Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹമാസിനെ ചതച്ചരയ്ക്കാൻ ഉരുക്ക് കരടി ഇറങ്ങി; തുരങ്കങ്ങൾ പൊടിച്ചു ഭസ്മമാക്കു ഇത് അറ്റകൈ പ്രയോഗം;

31 OCTOBER 2023 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസ് പോരാളികളെ വേരോടെ പിഴുതെറിയാനും മാരകമായ സ്‌ഫോടകവസ്തുക്കൾ നീക്കം ചെയ്യാനും ഇസ്രായേൽ പ്രതിരോധ സേനയുടെ പക്കലുള്ള ആയുധം കണ്ട് ഞെട്ടിയിരിക്കുകയാണ് ഹമാസുകൾ .. ഇസ്രായേൽ സൈന്യം ഗാസയിൽ പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് തയ്യാറെടുക്കുമ്പോൾ, അവർ ആശ്രയിക്കുന്നത് ഡൂബി അല്ലെങ്കിൽ "ടെഡി ബിയർ" എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന D9R കവചിത ബുൾഡോസറിനെയാണ്.

ഏതൊരു സാധാരണ വസ്തുവിനെയും രൂപമാറ്റം വരുത്തി ആയുധമാക്കി മാറ്റുവാൻ ഇസ്രായേലിന് ഉള്ള കഴിവ് വേറെതന്നെയാണ് . ഇപ്പോൾ ഹമാസുകൾ അന്തം വിടുന്നത്  ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കുവാൻ വേണ്ടി ഇസ്രായേൽ സ്വന്തമായി നിർമ്മിച്ച ആയുധം കണ്ടാണ് . ഒളിത്താവളങ്ങളെ നശിപ്പിക്കുക മാത്രമല്ല കൂട്ടമായി എത്തുന്ന പ്രതിഷേധക്കാരെ ഓടിക്കുവാനും ഭീകരരെ കൊലപ്പെടുത്തുവാനും ഈ ഒരു ബുൾഡോസർ  തന്നെ ധാരാളം


രണ്ടാം ലോകമഹായുദ്ധം മുതൽ ബുൾഡോസറുകൾ ഉപയോഗിക്കാറുണ്ട് .. നോർമാണ്ടി യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി നിർമ്മിച്ച D7s, അധിനിവേശ ബീച്ചുകൾ   നീക്കുന്നതിനും ബോംബുകൾ വീണുണ്ടായ ഗർത്തങ്ങൾ നേരെയാക്കി റോഡുകൾ വേഗത്തിൽ ആക്സസ് ചെയ്യുന്നതിനും നിയോഗിക്കപ്പെട്ടു. അടുത്ത ദിവസങ്ങളിൽ ഇനി    ഇസ്രായേലി D9R-കൾ   സമാനമായ ജോലികൾ ഏറ്റെടുക്കും.

`ഐഡിഎഫ് കാറ്റർ പില്ലർ ഡി 9´ എന്ന ഇസ്രായേൽ നിർമ്മിത ബുൾഡോസറാണ് ഹമാസ് കേന്ദ്രങ്ങളിൽ ഭീതി വിതയ്ക്കുന്നത്. അതിനു കാരണമുണ്ട് ...  രണ്ട് പതിറ്റാണ്ട് മുമ്പ് ഇസ്രായേലി പടയ്ക്ക് മുന്നില്‍ വീറോടെ നിന്ന് വീരമൃത്യൂ വരിച്ച റേച്ചല്‍ കോറിയെ ഈ സമയം ഓർക്കാതിരിക്കാനാവില്ല. പലസ്തീനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ റേച്ചല്‍ 2003ൽ തന്റെ 23ാം വയസിലാണ് ഇസ്രായേല്‍ സേനയുടെ ബുള്‍ഡോസര്‍ ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞത്. 2003 ഫെബ്രുവരിയില്‍ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷകാലത്താണ് റേച്ചല്‍ കോറി കൊല്ലപ്പെടുന്നത്. പലസ്തീന്‍ ജനതയുടെ വീടുകളും സ്ഥാപനങ്ങളും ഇസ്രായേല്‍ സേന തകര്‍ക്കുന്നതിന്റെ ഇടയിലേക്കാണ് റേച്ചല്‍ പാഞ്ഞെത്തിയത്.

ഇക്കാലത്ത് ഇസ്രായേല്‍-പലസ്തീന്‍ ഉരസല്‍ രൂക്ഷമായിരുന്നു. ഇസ്രായേല്‍ സേനയുടെ കൂറ്റന്‍ ബുള്‍ഡോസറുകള്‍ പലസ്തീന്‍ തെരുവുകളില്‍ സംഹാര താണ്ഡവമാടിയിരുന്ന കാലം. ഗാസയിലെ റാഫയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വമ്പന്‍ ബുള്‍ഡോസറുകള്‍ പലസ്തീനുകാരുടെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുകയായിരുന്നു. ഇതെല്ലാം നോക്കിനില്‍ക്കാന്‍ മാത്രമേ ചുറ്റുമുള്ളവര്‍ക്ക് പറ്റിയുള്ളു.

ഈ ബുള്‍ഡോസറിന് മുന്നിലേക്ക് ഫ്ളൂറസെന്റ് വസ്ത്രങ്ങള്‍ ധരിച്ച് കൈയിലൊരു മെഗാഫോണുമായി റേച്ചല്‍ പാഞ്ഞെത്തി. നിങ്ങള്‍ ഈ കാണിക്കുന്നത് നീതി കേടാണെന്നും ഈ ക്രൂരതയില്‍ നിന്ന് പിന്മാറണമെന്നും മെഗാഫോണിലൂടെ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ വെറിപൂണ്ട് നില്‍ക്കുന്ന ഇസ്രായേല്‍ സൈന്യത്തിന് റേച്ചലിന്റെ സംസാരം ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല ക്രൂദ്ധരാവുകയും ചെയ്തു. അമേരിക്കന്‍ നിര്‍മിത ഡി- 9 കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ റേച്ചലിനെ നേരെ പാഞ്ഞെടുത്തു. മരണം മൂക്കിന്‍ തുമ്പിലെത്തിയിട്ടും റേച്ചല്‍ ഒരടിപോലും പിന്നോട്ട് പോയില്ല. അവളെ ചതച്ചരച്ചു കൊണ്ട് അവളുടെ ശരീരത്തിന് മുകളിലൂടെ ബുള്‍ഡോസര്‍ രണ്ടു വട്ടം പാഞ്ഞുപോയി. വെറും ചവറു പോലെ റേച്ചല്‍ മണ്ണില്‍ പുതഞ്ഞുപോയി.

ഇസ്രായേലി സൈന്യത്തിന്റെ ആയുധപ്പുരയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ബുൾഡോസറിന്റെ പേര് ഡി9ആർ എന്നാണ്. ഡി9ആർ കവചിത ബുൾഡോസറിൽ 15 ടൺ അധിക കവചമുണ്ട്. ഇത് ഡൂബി അല്ലെങ്കിൽ ടെഡി ബിയർ എന്നും അറിയപ്പെടുന്നു. ഇതേ കവചിത ബുൾഡോസറാണ് ഹമാസ് ഭീകരരെ ഭയപ്പെടുത്തുന്നത്. ഈ ബുൾഡോസർ വളരെ ശക്തമാണ്, റോക്കറ്റ്, ആർപിജി ആക്രമണങ്ങൾ പോലും, എകെ -47 കൾ പോലും അതിൽ സ്വാധീനം ചെലുത്തുന്നില്ല. കുഴിബോംബുകളും സ്‌നൈപ്പർ ആക്രമണങ്ങളും പോലും ഈ ബുൾഡോസറിനെ ബാധിക്കില്ല. ഗാസ മുനമ്പിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ റോഡുകളുടെ ഭ്രമണപഥത്തെ അതിജീവിച്ച് ബഹുനില കെട്ടിടങ്ങളെ എളുപ്പത്തിൽ തകർത്ത് നേരായതും പരന്നതുമായ റോഡുകൾ സൃഷ്ടിക്കാൻ ഇതിന് കഴിയും.

ഇസ്രയേലുകാർ ഇതിനെ സ്നേഹപൂർവ്വം ദൂബി എന്ന് വിളിക്കുന്നു. ഹീബ്രു ഭാഷയിൽ ദൂബി എന്നു പറഞ്ഞാൽ ടെഡി ബിയർ എന്നർത്ഥം. ശത്രുക്കളുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കുകയും എന്നാൽ മാരകമായ ആക്രമണം അവർക്ക് നേരെ അഴിച്ചുവിടുകയും ചെയ്യുന്ന സായുധ കവചിത ബുൾഡോസറാണ് ദൂബി. സൈന്യത്തിൻ്റെ പ്രധാന സൈനിക വാഹനങ്ങളിൽ ഒന്നാണിത്. പലതവണ ഇസ്രായേൽ പ്രതിരോധ സേനയുടെ പരീക്ഷണങ്ങൾക്ക് വിധേയമായ വാഹനം കൂടിയാണ് ഇത്. നിരവധി പരീക്ഷണങ്ങൾക്ക് ശേഷം നിലവിൽ തങ്ങളുടെ പക്കലുള്ള മാരകമായ ആയുധമാക്കി ഇതിനെ മാറ്റിയെടുക്കാൻ ഇസ്രായേൽ സേനയ്ക്ക് കഴിഞ്ഞു.

കവചിത മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഉപകരണങ്ങളുടെ (TZMEDA) ഹീബ്രു ചുരുക്കപ്പേരിൽ നിന്നാണ് "ഡൂബി"എന്ന  വിളിപ്പേര് വന്നത്,   ഈ വിളിപ്പേര്  ഇസ്രായേൽ പ്രതിരോധ സേനയുടെ  ജീവൻ രക്ഷിക്കുന്നതിന് പ്രത്യുപകാരമായി  ഈ ശക്തവും വിശ്വസനീയവുമായ യന്ത്രത്തോട് സൈനികർ കാണിക്കുന്ന വാത്സല്യവും ആദരവും പ്രതിഫലിപ്പിക്കുന്നതാണ്  ' 
 
കോംപാക്ട് എൻജിനീയറിങ്ങിൻ്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് ഈ കവചിത വാഹനം. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വളരെ അനുയോജ്യമാണ് ഈ വാഹനമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. 405-410 കുതിരശക്തിയുള്ള ഈ വാഹനം പ്രവർത്തിപ്പിക്കാൻ രണ്ടു സൈനികരെയാണ് ആവശ്യം. ഇതിൻ്റെ ക്രൂ ക്യാബിന് ബുള്ളറ്റ് പ്രൂഫ് സുരക്ഷിതത്വവുമുണ്ട്. ബോംബുകൾ, മെഷീൻ ഗൺ, സ്നൈപ്പർ ബുള്ളറ്റുകൾ എന്നിവയിൽ നിന്നും സൈനികരെ സംരക്ഷിക്കാൻ ഈ വാഹനത്തിന് കഴിയും.   ഇടുങ്ങിയ തെരുവുകൾ, വിപുലമായ ടണൽ ശൃംഖലകൾ, ബൂബി ട്രാപ്പുകൾ, നഗര പരിതസ്ഥിതിയിലെ സ്‌നൈപ്പർ പൊസിഷനുകൾ എന്നിവയിലൂടെ സഞ്ചരിക്കുന്നതിന് ഈ കരുത്തുറ്റ വാഹനം ഇസ്രായേൽ സൈന്യത്തെ സഹായിക്കും

റോക്കറ്റ് പ്രൊപ്പൽ ഗ്രനേഡ് പോലും ബാധിക്കാത്ത പടച്ചട്ടയാണ് ഈ ബുൾഡോസറിന് ചുറ്റും സ്ഥാപിച്ചിരിക്കുന്നത്. സഞ്ചരിക്കുന്ന വഴിയിൽ സ്ഥാപിച്ചിരിക്കുന്ന കുഴി ബോംബ് പൊട്ടിത്തെറിച്ചാലും ഈ വാഹനത്തിന് ഒന്നും സംഭവിക്കില്ല. കഴിബോംബുകളിൽ നിന്നും വാഹനത്തെ സംരക്ഷിക്കുന്ന മെറ്റൽ സുരക്ഷ വാഹനത്തിന് അടിയിലുണ്ട്. ചുരുക്കത്തിൽ ഇസ്രയേൽ സേന ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഏറ്റവും മികച്ച ഒന്നാണ് ഈ ബുൾഡോസറെന്നു സാരം.   മൈനുകളും   സ്ഫോടകവസ്തുക്കളും എല്ലാം മാറ്റി  പാതയിലെ തടസ്സങ്ങൾ നീക്കി D9R കാലാൾപ്പടയുടെ സുരക്ഷിതമായ മുന്നേറ്റം ഉറപ്പാക്കുന്നു.

കാറ്റർപില്ലർ ഡി- 9 ബുൾഡോസർ ഉപയോഗിച്ച് കുഴികൾ കുഴിക്കുവാനും മണൽ കൂട്ടിയിട്ട് തടസ്സങ്ങൾ നിർമ്മിക്കുവാനും കഴിയും. മൺകോട്ടകൾ നിർമ്മിക്കുക, രക്ഷാപ്രവർത്തനങ്ങൾ നടത്തുക, മറിഞ്ഞ വാഹനങ്ങൾ ഉയർത്തുക, എൽഇഡി ബോംബുകൾ സ്ഫോടനം നടത്തുക, സ്പൂടകവസ്തുക്കൾ നിർഭീര്യമാക്കുക, ശത്രുക്കൾ വഴിയിൽ സ്ഥാപിച്ചിരിക്കുന്ന കെണികൾ നീക്കം ചെയ്യുക, റോഡിലെ തടസ്സങ്ങൾ ഇല്ലാതാക്കുക തുടങ്ങിയവയ്ക്ക് ദൂബി ബുൾഡോസർ ഉപയോഗിക്കുന്നു.


1954 ലാണ് ഈ ബുൾഡോസർ ഇസ്രായേൽ സൈന്യത്തിൻ്റെ ഭാഗമാകുന്നത്. സിനായ യുദ്ധം, ആറു ദിവസ യുദ്ധം, യോം കിപ്പൂർ യുദ്ധം, ഗലീലിക്ക് ഓപ്പറേഷൻ പീസ് എന്നിവയിലൊക്കെ ഈ ബുൾഡോസർ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗാസ മുമ്പിലെ ഹാമാസ് ഭീകരർക്കെതിരെ ഇസ്രായേൽ ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് ദൂബി ബുൾഡോസർ.
 
കാറ്റർപില്ലർ ആണ് D9R രൂപകല്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. വിവിധ എഞ്ചിനീയറിംഗ്, യുദ്ധ പ്രവർത്തനങ്ങൾ നടത്താൻ
ശേഷിയുള്ളതും ബലപ്പെടുത്തിയ കവചവും ബ്ലേഡും പോലുള്ള പ്രത്യേക സവിശേഷതകൾ ഇതിലുണ്ട് . ബ്ലേഡിനൊപ്പം 27.03 അടി നീളവും 15.3 അടി വീതിയും 62 ടൺ ഭാരവുമുണ്ട്.

എഫ് എം മാഗ് ബെൽജിയൻ മെഷീൻ ഗൺ ഈ ബുൾഡോസറിൽ ഘടിപ്പിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 7.62 എംഎം ജനറൽ പർപ്പസ് മെഷീൻ ഗൺ ആണിത്. 11.8 കിലോഗ്രാം ഭാരമുള്ള ഈ തോക്കിന് 3500 മീറ്റർ ദൂരപരിധിയുമുണ്ട്. അതായത് മൂന്നര കിലോമീറ്റർ വരെയുള്ള ലക്ഷ്യം ഈ തോക്കിന് പ്രാപ്യമാണ്. മിനിറ്റിൽ 650 മുതൽ ആയിരം വരെ വെടിയുണ്ടകൾ വർഷിക്കാൻ ഈ തോക്കിന് കഴിയും.

2014 ൽ ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജിൽ ഈ ബുൾഡോസർ വ്യാപകമായി ഉപയോഗിച്ചിരുന്നു. നിരവധി കുഴി ബോംബുകളെയാണ് അന്ന് ഇത് നശിപ്പിച്ചത്. മുപ്പതിലധികം തുരങ്കങ്ങൾ ഈ ബുൾഡോസർ തകർത്തിരുന്നു. ഇസ്രായേൽ ടാങ്കുകൾക്കും സൈന്യത്തിനും മുന്നോട്ടുള്ള വഴിയൊരുക്കിയതും ഈ ബുൾഡോസർ തന്നെ. ഈ വാഹനത്തിൻ്റെ പിൻബലത്തിലാണ് ഓപ്പറേഷൻ്റെ ആദ്യദിവസം തന്നെ ഭീകരാക്രമണം അവസാനിച്ചത്. രണ്ടു ഭീകരരാണ് അന്ന് കൊല്ലപ്പെട്ടത്.
 
ടാങ്ക് വേദ മിസൈൽ ഉപയോഗിച്ച് പലസ്തീൻ ഭീകര ഈ ബുൾഡോസറിനെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ ഇതിന് പിന്നാലെ മറ്റു ബുൾഡോസറുകൾ ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങളിലേക്ക് ഇരച്ചെത്തുകയായിരുന്നു. എട്ടിലധികം ഭീകരരെയാണ് ഇസ്രായേലിൻ്റെ അഭിമാന ആയുധം വധിച്ചിരിക്കുന്നത്

D9R ഒരു യന്ത്രം മാത്രമല്ല, ഇസ്രായേലിന്റെ സൈനിക ശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം കൂടിയാണ്. ഗാസയിലെ സംഘർഷം രൂക്ഷമാകുമ്പോൾ, ഇസ്രായേലിന്റെ ആക്രമണ ഭൂമികയിൽ യുദ്ധ തന്ത്രത്തിന്റെ മുൻനിരയിൽ ഇസ്രയേലിന്റെ ഈ കരടിയും ഉണ്ടാകും  .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends