അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു... അക്രമി പിടിയില്‍

അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു... അക്രമി പിടിയില്‍. 24-കാരനായ വരുണിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ജോര്‍ദന്‍ അന്‍ഡ്രാഡ(24) എന്നയാളാണ് വരുണിനെ കത്തികൊണ്ട് ആക്രമിച്ചത്.
വല്‍പരൈസോ നഗരത്തിലുള്ള ജിമ്മില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. അക്രമിയെ പോലീസ് പിടികൂടി. കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.നിലവില്‍ ഫോര്‍ട്ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വരുണിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് സൂചനകളുളളത്.
https://www.facebook.com/Malayalivartha


























