Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഭീകര സംഘടനയായ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍... ഇസ്മായില്‍ ഹനിയയുടെ വീട് ആക്രമിച്ച് ഇസ്രായേല്‍ സൈന്യം...വീടിന് നേരെ വ്യോമാക്രമണം നടത്തി...സ്ഫോടനത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്...

17 NOVEMBER 2023 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഭീകര സംഘടനയായ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയയുടെ വീട് ആക്രമിച്ച് ഇസ്രായേല്‍ സൈന്യം. ഹനിയയുടെ വീടിന് നേരെ വ്യോമാക്രമണം നടത്തിയെന്നാണ് അവകാശവാദം. ഹമാസിന്റെ പ്രധാന രാഷ്ട്രീയ നേതാവായ ഹനിയ ഖത്തറിലെ ദോഹയിലാണെന്നാണ് വിവരം. സ്ഫോടനത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ഐഡിഎഫ്) ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ഹനിയയുടെയും കുടുംബത്തിന്റെയും രണ്ട് വീടുകള്‍ ഇസ്രായേല്‍ ആക്രമിച്ച വിവരം ഹമാസ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹനിയയുടെ ഗാസയിലെ വസതിയില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം വീഡിയോ ദൃശ്യങ്ങള്‍ സഹിതം അറിയിച്ചത്.

 

ഒരു തീവ്രവാദ കേന്ദ്രമായും ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകള്‍ക്കും ഈ വീട് ഉപയോഗിച്ചിരുന്നുവെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. 1962-ല്‍ ഗാസ മുനമ്പിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിലാണ് ഹനിയ ജനിച്ചത്. 1948-ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍, ഇന്നത്തെ ഇസ്രയേലിലെ അഷ്‌കെലോണിന് സമീപമുള്ള വീടുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട മാതാപിതാക്കള്‍ പിന്നീട് അഭയാര്‍ത്ഥികളായി. കോളേജില്‍ പഠിക്കുന്ന കാലത്താണ് ഹമാസ് ഗ്രൂപ്പുമായി ഹനിയ ഇടപഴകുന്നത്. ഫസ്റ്റ് ഇന്‍തിഫാദയിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഹനിയയ്ക്ക് ഇസ്രായേല്‍ സൈനിക കോടതി ഒരു ചെറിയ തടവ് ശിക്ഷ വിധിച്ചു.1988-ല്‍ വീണ്ടും ഇസ്രായേല്‍ തടവിലാക്കപ്പെടുകയും ആറുമാസം തടവിലാവുകയും ചെയ്തു. 1989-ല്‍ മൂന്ന് വര്‍ഷം ജയിലില്‍ കിടന്നു. 1992-ല്‍ മോചിതനായ ശേഷം, മുതിര്‍ന്ന ഹമാസ് നേതാക്കളായ അബ്ദുല്‍-അസീസ് അല്‍-റാന്റിസ്സി, മഹ്‌മൂദ് സഹാര്‍, അസീസ് ദുവൈക്ക് എന്നിവര്‍ക്കും മറ്റ് 400 പേര്‍ക്കുമൊപ്പം ലെബനനിലേക്ക് നാടുകടത്തപ്പെട്ടു.

ഒരു വര്‍ഷത്തിനുശേഷം ഹനിയ ഗാസയിലേക്ക് മടങ്ങിയെത്തി.1997-ല്‍ ഹമാസ് ഓഫീസിന്റെ തലവനായി നിയമിതനായത് മുതല്‍ ഹനിയ സംഘടനയുടെ മുന്‍നിരയിലേക്കെത്തി. 2006-ലെ പലസ്തീന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായ ഹമാസിന്റെ തലവനായിരുന്നു ഹനിയ പ്രധാനമന്ത്രിയായി. ഫതഹ്-ഹമാസ് സംഘര്‍ഷത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ 2007 ജൂണില്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഹനിയയെ പിരിച്ചുവിട്ടു. എന്നാല്‍ ഹനിയ ആ ഉത്തരവ് അംഗീകരിക്കാതെ ഗാസ മുനമ്പില്‍ പ്രധാനമന്ത്രിയെന്ന അധികാരത്തില്‍ തുടര്‍ന്നു. 2017 മെയ് മാസത്തില്‍ ഹമാസ് രാഷ്ട്രീയ മേധാവി സ്ഥാനത്ത് ഖാലിദ് മഷലിന്റെ പിന്‍ഗാമിയായി ഹനിയേ നിയമിച്ചു.ഒക്ടോബര്‍ 7 -ന് ഇസ്രയേലിനെതിരായ ആക്രമണത്തിന് ശേഷം മറ്റ് ഹമാസ് ഉദ്യോഗസ്ഥരുമായി ഹനിയ ആക്രമണത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 

നേരത്തെ ഗാസ മുനമ്പിലെ ഇസ്രായേല്‍ സേനയുടെ കരയുദ്ധത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു.ഇസ്രായേലല്ല, ഹമാസാണ് ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഗാസയില്‍ മരണസംഖ്യ ഉയരുന്നതില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആശങ്ക പ്രകടിപ്പിക്കുകയും ഇസ്രായേല്‍ ഭരണകൂടം സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പ്രസ്താവന. ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ഇസ്രയേലല്ല. ഹമാസ് സാധാരണക്കാരെ ശിരഛേദം ചെയ്യുകയും ചുട്ടുകൊല്ലുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തു.' നെതന്യാഹു ട്വീറ്റില്‍ പറഞ്ഞു. ഗാസയിലെ സാധാരണക്കാര്‍ക്ക് ഇസ്രായേല്‍ മാനുഷിക ഇടനാഴികളും സുരക്ഷിത മേഖലകളും നല്‍കുന്നുണ്ടെന്നും ഹമാസ് അവരെ 'തോക്കിന് മുനയില്‍' നിന്ന് രക്ഷപ്പെടുന്നതില്‍ നിന്ന് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.'ഇരട്ട യുദ്ധക്കുറ്റം ചെയ്തതിന് ഉത്തരവാദി ഹമാസാണ്, ഇസ്രായേല്‍ അല്ല.

 

അവര്‍ സാധാരണക്കാരെ ലക്ഷ്യമിടുകയും അതേ സാധാരണക്കാരുടെ പിന്നില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. ഹമാസിന്റെ ക്രൂരതയെ പരാജയപ്പെടുത്താന്‍ നാഗരികതയുടെ ശക്തികള്‍ ഇസ്രായേലിനെ പിന്തുണയ്ക്കണം,' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.നേരത്തെ ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനമാണ് ട്രൂഡോ നടത്തിയത്. ഗാസ മുനമ്പിലെ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends