വിവാഹം അടുത്തപ്പോൾ സ്വകാര്യ അശ്ലീല ചാറ്റുകള്‍ ലീക്കായി; പുലിവാല് പിടിച്ചു പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ് ; കഴിഞ്ഞ ലോകകപ്പ് സമയത്തും ഇമാമിന്റെ സ്വകാര്യ ചാറ്റുകള്‍ പുറത്തുവന്നിരുന്നു

പാകിസ്താന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സ്വകാര്യ അശ്ലീല സോഷ്യല്‍ മീഡിയ ചാറ്റുകള്‍ ലീക്കായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരു സ്ത്രീയുമായി നടത്തിയ സ്വകാര്യ ചാറ്റുകൾ ഓൺലൈനിൽ ചോർന്നതിനെ തുടർന്നാണ് പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ് വീണ്ടും പ്രശ്‌നത്തിൽ അകപ്പെട്ടത്.
നവംബര്‍ 25ന് ഇമാമിന്റെ വിവാഹം നടക്കാനിരിക്കെയാണ് ചാറ്റുകള്‍ പുറത്തെത്തിയത്. യുവതിയാണ് ചാറ്റുകള്‍ പുറത്തുവിട്ടതെന്നാണ് സൂചന. പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡില്‍ അംഗമായിരുന്ന ഇമാം നിറം മങ്ങിയ പ്രകടനമായിരുന്നു പുറത്തെടുത്തത്. കഴിഞ്ഞ ലോകകപ്പ് സമയത്തും ഇമാമിന്റെ സ്വകാര്യ ചാറ്റുകള്‍ പുറത്തുവന്നിരുന്നു. വാട്‌സ് ആപ്പിലെ അശ്ലീല ചാറ്റുകള്‍ നാലു യുവതികളാണ് പുറത്തുവിട്ടത്. താരം നിരവധി യുവതികളുമായി ഡേറ്റിംഗിലായിരുന്നു എന്നാണ് വിവരം. പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് ഇമാമിന്റെ അമ്മാവനാണ്.
ഇടം കൈയ്യന്‍ ബാറ്ററുടെ വിവാഹം നോര്‍വീജിയന്‍ യുവതിയുമായാണ് ഉറപ്പിച്ചിരിക്കുന്നത്. 27-കാരനായ ഇമാമിന്റെ നിക്കാഹ് ആഘോഷങ്ങള്‍ ശനിയാഴ്ചയും റിസപ്ഷന്‍ തൊട്ടടുത്ത ദിവസവുമാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹ ആഘോഷങ്ങൾ നവംബർ 23 മുതൽ ലാഹോറിൽ ആരംഭിക്കുമെന്ന് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. നവംബർ 23 ന് ഖവാലി രാത്രിയും നടക്കും. നിക്കാഹ് ചടങ്ങ് നവംബർ 25 ന് നടത്താനും വലിമ റിസപ്ഷൻ നവംബർ 26 ന് നടത്താനും തീരുമാനിച്ചിരിക്കുകയാണ് . വിവാഹത്തിൽ ഇമാം പ്രിൻസ് കോട്ട് ധരിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നു. പ്രിൻസ് കോട്ട് ഡിസൈനുകൾ വാലിമ അല്ലെങ്കിൽ റിസപ്ഷൻ പോലുള്ള പ്രത്യേക അവസരങ്ങൾക്കായി നിർമ്മിച്ചതാണ്. ഷെർവാണിയെക്കാൾ നീളം കുറഞ്ഞ സ്റ്റൈലിഷ് കോട്ടാണിത്.
https://www.facebook.com/Malayalivartha























