കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലെസില്‍ ശക്തമായ ഭൂകമ്പം... 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാന്‍ഡ് പാര്‍ക്കാണ്.

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലെസില്‍ ശക്തമായ ഭൂകമ്പം. ഇന്നലെ ഉച്ച തിരിഞ്ഞാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാന്‍ഡ് പാര്‍ക്കാണ്.
ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്‌സര്‍വേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഉച്ച കഴിഞ്ഞ് 12.20ഓടെയാണ് വലിയ രീതിയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചത്. ജിയോളജിക്കല്‍ സര്‍വേ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ആളപായവും ഭൂകമ്പത്തിലുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. സമീപ നഗരങ്ങളായ പാസഡീന, ഗ്ലെന്‍ഡേല്‍ എന്നിവിടങ്ങളിലേക്കും ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായാണ് ജിയോളജിക്കല്‍ സര്‍വേയുടെ വിശദീകരണം.
കഴിഞ്ഞ ആഴ്ചകളില്‍ 4 മുതല്‍ 5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ കാലിഫോര്‍ണിയയില്‍ അനുഭവപ്പെട്ടിരുന്നു. ലോസ് ആഞ്ചെലെസിന് കിഴക്കന്‍ മേഖലയിലെ ഏറെ ജനവാസമുള്ള മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തുടര്‍ ചലനങ്ങള്‍ക്കായി സജ്ജരാകണമെന്നാണ് ലോസ് ആഞ്ചെലെസ് പൊലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
"
https://www.facebook.com/Malayalivartha


























