പശ്ചിമേഷ്യയിൽ യുദ്ധഭീതി കടുക്കുകയാണ്; മേഖലയിലേക്ക് ലബൂൺ യുദ്ധക്കപ്പൽ അയച്ച് അമേരിക്ക

പശ്ചിമേഷ്യയിൽ യുദ്ധഭീതി കടുക്കുകയാണ്. ഇസ്രായേലിനെതിരെ ഇറാന്‍റെ പ്രത്യാക്രമണം ഉടനുണ്ടാകുമെന്നുള്ള സൂചനകൾ ഇതോടെ പ്രബലമാകുകയാണ് . ഇസ്രായേലിന് സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് അമേരിക്ക.
അമേരിക്ക ലബൂൺ യുദ്ധക്കപ്പൽ മേഖലയിലേക്ക് അയച്ചു. യു.എസ്, ഇസ്രായേൽ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ വ്യക്തതമാക്കുന്നത് ഇസ്രായേലിനെതിരെ ഇറാന്‍റെ വ്യാപക ആക്രമണം ഉടൻ ഉണ്ടാകുമെന്നാണ് . ആക്രമണത്തിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കാനുള്ള യൂറോപ്യൻ നീക്കം വിജയം കണ്ടില്ല . മേഖലയിൽ യുദ്ധഭീതി കടുക്കുകയാണ് .
ഇറാൻ സ്വീകരിച്ചിരിക്കുന്ന നിലപാട് , ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് അന്താരാഷ്ട്ര സമ്മർദങ്ങളെ അവഗണിച്ച് ഇസ്രായേലിനെ കഠിനമായി ശിക്ഷിക്കുമെന്നാണ്. ഇസ്രായേൽ നിഗമനം. ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കുമെന്നാണ് .ബെയ്റൂത്ത്, തെൽഅവീവ്, തെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രതിസന്ധിയിലാണ്.
https://www.facebook.com/Malayalivartha


























