ജോർദാൻ – സിറിയ മേഖല, യുഎസിലെ ലൊസാഞ്ചൽസ് എന്നിവിടങ്ങളിൽ ഭൂചലനമുണ്ടായി; റിക്‌ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

ജോർദാൻ – സിറിയ മേഖല, യുഎസിലെ ലൊസാഞ്ചൽസ് എന്നിവിടങ്ങളിൽ ഭൂചലനമുണ്ടായി. റിക്‌ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് വ്യക്തമാക്കി . സിറിയൻ നഗരമായ ഹമയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട് .
ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല. ലെബനനിലും പ്രകമ്പനം അനുഭവപ്പെട്ടു .ലൊസാഞ്ചലസിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത് . സമുദ്രനിരപ്പിൽ നിന്ന് 12.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
അതേസമയം ഈ ഇടയ്ക്ക് ആയിരുന്നു ശക്തമായ ഭൂചലനത്തിൽ ജപ്പാൻ വിറച്ചത് . പടിഞ്ഞാറൻ ജപ്പാനിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ അനുഭവപ്പെട്ടത്. . നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് .
https://www.facebook.com/Malayalivartha


























