Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം

19 AUGUST 2024 05:28 AM IST
മലയാളി വാര്‍ത്ത

റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍  ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ലഭിക്കും.

കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് സൂചനകളുള്ളത്. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോയത്.

മോസ്‌കോയില്‍ റസ്‌റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാംപിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിട്ടുണ്ടായിരുന്നു. വീട്ടിലേക്കു വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.


എന്നാല്‍ സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്‌നം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (3 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (5 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends