Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ പതാകയിൽ തൊടുന്നൊടാ...!പതാക കുത്തി കീറിയ ഖലിസ്ഥാനിയെ തുരത്തിയൊട്ടിച്ച് ഇന്ത്യക്കാർ..!

20 AUGUST 2024 11:41 AM IST
മലയാളി വാര്‍ത്ത

കാനഡയിലെ ടൊറന്റോ സിറ്റി ഹാളില്‍ ഓഗസ്റ്റ് 18ന് നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെ ഇന്ത്യന്‍ പതാക കീറി ഖലിസ്ഥാന്‍ അനുകൂലികള്‍. കാനഡയിലുള്ള ഇന്ത്യക്കാരുടെ സാംസ്‌കാരിക കൂട്ടായ്മകളിലൊന്നായ ‘പനോരമ ഇന്ത്യ’ യാണ് പരിപാടി സംഘടിപ്പിച്ചത്. പരേഡിനിടെ ഖലിസ്ഥാന്‍ അനുകൂല പതാകകള്‍ കൈയിലേന്തിയ ഒരുകൂട്ടം പ്രക്ഷോഭകര്‍ കത്തി ഉപയോഗിച്ച് ഇന്ത്യന്‍ പതാക കീറുന്നതും പരേഡില്‍ പങ്കെടുക്കുന്ന ആളുകളോട് ‘ഗോ ബാക്ക് ഇന്ത്യ’ എന്ന് ആക്രോശിക്കുന്നതായും കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയില്‍ കാണാം. മോച്ച ബെസിര്‍ഗന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തില്‍ നടന്ന പരേഡ്, കാനഡയിലെതന്നെ ഏറ്റവും വലിയ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ ഒന്നായിരുന്നു.

പരേഡിന് മുന്നോടിയായി ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ത്രിവര്‍ണ പതാക ചടങ്ങിനിടെ ഉയര്‍ത്തുമെന്ന് പനോരമ ഇന്ത്യ അധ്യക്ഷ വൈദേഹി ഭഗത് പറഞ്ഞിരുന്നു. ഇതിന് പുറമെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങളും പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പരേഡ് തുടങ്ങുന്നതിന് മുമ്പേ റാലിയില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരെ നേരിടാന്‍ പരേഡ് നടക്കുന്ന നാദാന്‍ ഫിലിപ്പ്‌സ് ചത്വരത്തില്‍ എത്തിച്ചേര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പനോരമ ഇന്ത്യയുടെ നേതൃത്ത്വത്തില്‍ കാനഡയില്‍ സംഘടിപ്പിക്കുന്ന 25-ാമത് സ്വതന്ത്ര്യദിന പരേഡായിരുന്നു ഇത്.

 

 

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണത്തോടെ രാജ്യത്ത് ഖലിസ്ഥാന്‍ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്ന അനുകൂല നിലപാടാണ് പലപ്പോഴും കാനഡ സ്വീകരിച്ചിട്ടള്ളത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. അടുത്തിടെ ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ഒരു ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയതില്‍, ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമീഷണറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പുറമെ കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് സമ്മേളനത്തിനിടെ ബോംബിടുമെന്ന് ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ഭീഷണി മുഴക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (3 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (5 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends