എല്ലാവരും ഒരുപോലെ ചോദിക്കുന്ന ഒരൊറ്റ ചോദ്യം... ലോകം മുഴുവൻ ചോദിക്കുന്ന ഒരൊറ്റ ചോദ്യം യഹിയ സിൻവർ എവിടെ..? മൊസാദിന്റെ പോലും കണ്ണിൽ പെടാതെ ഇത്രയും കാലം കഴിയുമെങ്കിൽ...

ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരു വർഷം തികയാൻ പോവുകയാണ്. ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ് യുദ്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഈ ഒരു വേളയിൽ എല്ലാവരും ഒരുപോലെ ചോദിക്കുന്ന ഒരൊറ്റ ചോദ്യംലോകം മുഴുവൻ ചോദിക്കുന്ന ഒരൊറ്റ ചോദ്യം യഹിയ സിൻവർ എവിടെ..? ഏറ്റവും അതിശക്തരെന്ന് പറയുന്ന മൊസാദിന്റെ പോലും കണ്ണിൽ പെടാതെ ഇത്രയും കാലം കഴിയുമെങ്കിൽ സിൻവറിനെ കുറിച്ച് അമ്പരപ്പോടെയാണ് ലോകം കാണുന്നത്.
ഇസ്രായേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ആണ് ഹമാസിന്റെ പുതിയ മേധാവി യഹിയ സിൻവർ. ഹമാസ് നേതാവായിരുന്ന ഇസ്മായിൽ ഹനിയെ ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതോടെയാണ് യഹിയ സിൻവർ പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടത്. ഹനിയെയുടെ കാലത്തും ഹമാസിൽ പ്രധാന ശക്തികേന്ദ്രം ആയിരുന്നു സിൻവർ. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണവും യഹിയ സിൻവറിന്റെ കൈകളിൽ ആയിരുന്നു.നിലവിൽ ഇസ്രായേൽ പ്രതിരോധ സേനയിൽ നിന്നും പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച് ഗാസയിലെ അറിയപ്പെടാത്ത ഏതെങ്കിലും തുരങ്കങ്ങളിലായിരിക്കാം യഹിയ സിൻവർ കഴിയുന്നത്.
യഹിയയെ ഉടൻതന്നെ വകവരുത്തും എന്ന് ഇസ്രായേൽ പലകുറി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. ഇതിനുള്ള ഒരു പ്രധാന കാരണം യഹിയ ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ചുള്ള യാതൊരു ആശയവിനിമയങ്ങളും ആരുമായും നടത്തുന്നില്ല എന്നുള്ളതാണ്. പലസ്തീനിൽ ഇസ്രായേൽ സൈന്യം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഏതോ ഒരു തുരങ്കത്തിൽ ഇരുന്ന് ഫോണോ മറ്റു മാധ്യമങ്ങളോ ഒന്നും തന്നെ ഉപയോഗിക്കാതെ യഹിയ സിൻവർ ഹമാസിന്റെ മുഴുവൻ നിയന്ത്രണവും നടപ്പിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























