യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തി..... യുദ്ധങ്ങളും സംഘര്‍ഷങ്ങളും കുട്ടികള്‍ക്ക് വിനാശകരമാണെന്നും ഇത് സംഘട്ടനത്തിനുള്ള കാലമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

യുദ്ധങ്ങളും സംഘര്‍ഷങ്ങളും കുട്ടികള്‍ക്ക് വിനാശകരമാണെന്നും ഇത് സംഘട്ടനത്തിനുള്ള കാലമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . യുക്രെയ്ന്‍ സന്ദര്‍ശനത്തിനിടെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് ആദരമര്‍പ്പിച്ചുള്ള പ്രദര്‍ശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും വേദന താങ്ങാനുള്ള കരുത്ത് അവര്‍ക്കുണ്ടാകട്ടെയെന്നും പ്രാര്‍ഥിക്കുകയാണെന്നും എല്ലാ രാജ്യങ്ങളിലെയും കുട്ടികള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ അവകാശമുണ്ടെന്നും നമുക്കത് സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചര്‍ച്ചയായിരുന്നത്. റഷ്യയുമായി അടുത്ത ബന്ധമുള്ള ഇന്ത്യക്ക് യുദ്ധം അവസാനിപ്പിക്കുന്നതിന് സ്വാധീനം ചെലുത്താനായി കഴിയുമെന്നാണ് ആഗോള സമൂഹത്തിന്റെ പ്രതീക്ഷ.
രണ്ടര വര്‍ഷം മുമ്പ് തുടങ്ങിയ യുക്രെയ്ന്‍ യുദ്ധം ഇപ്പോള്‍ കൂടുതല്‍ ശക്തമായി. രണ്ടുദിവസത്തെ പോളണ്ട് സന്ദര്‍ശനത്തിന് ശേഷമാണ് മോദി ട്രെയിന്‍ മാര്‍ഗമാണ് യുക്രെയ്‌നിലെത്തിച്ചേര്‍ന്നത്.
https://www.facebook.com/Malayalivartha


























