Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ പണം തട്ടിപ്പ്; മുഖ്യപ്രതി മധുസൂദനനെ കസ്റ്റഡിയില്‍ വാങ്ങാനെത്തിയില്ല,തലസ്ഥാന സിറ്റി മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതിയുടെ ശകാരവും രൂക്ഷ വിമര്‍ശനവും ,പ്രൊഡക്ഷന്‍ വാറണ്ടയച്ചു വരുത്തിയ പ്രതിയെ കോടതി ജയിലിലേക്ക് തിരിച്ചയച്ചു

24 AUGUST 2024 07:51 AM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ പണം തട്ടിപ്പ് നടത്തിയ വഞ്ചന കേസില്‍ തലസ്ഥാന സിറ്റി മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതിയുടെ ശകാരവും രൂക്ഷ വിമര്‍ശനവും. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ യെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നാല്‍പ്പതില്‍പരം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി മധുസൂദനനെ കസ്റ്റഡിയില്‍ വാങ്ങാനെത്താത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. രാവിലെ 11 മണിക്ക് ജയില്‍ അധികൃതര്‍ എത്തിച്ച പ്രതിയുമായി ഉച്ചക്ക് 1.30 മണി വരെ കോടതിയില്‍ നിര്‍ത്തിയിട്ടും സിഐ പ്രതിയെ ഏറ്റു വാങ്ങാന്‍ എത്തിയില്ല. കസ്റ്റഡി അപേക്ഷയുടെ ബാല പാഠങ്ങള്‍ സി ഐ ക്ക് അറിയില്ലേയെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ടയച്ചു വരുത്തിയ പ്രതിയെ കോടതി ജയിലിലേക്ക് തിരിച്ചയച്ചു.


കൂട്ടു പ്രതി അശ്വിന്റെ റിമാന്റ് സെപ്റ്റംബര്‍ 5 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. കോയമ്പത്തൂര്‍, രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ട്‌മെന്റില്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന് വിളിക്കുന്ന ആര്‍. മധുസൂദനനെ (42) നൂറനാട് പോലീസാണ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.


ഓസ്‌ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാരെ ആവശ്യമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് നിരവധി യുവാക്കളും യുവതികളും ജോലിക്കായി ബയോഡേറ്റ സമര്‍പ്പിച്ചു. ഇയാളുടെ കൂട്ടാളികളായ ചിലരാണ് ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ടിരുന്നത്. മധുസൂദനന്‍ കമ്പനി പ്രതിനിധിയാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി ഇന്റര്‍വ്യൂ നടത്തി. തിരുവനന്തപുരത്തും കൊച്ചിയിലും ഇന്റര്‍വ്യൂവിനായി ആഡംബര കാറുകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിയ മധുസൂദനന്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്‌ട്രേലിയന്‍ പൗരന്‍ എന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ത്ഥികളെ പരിചയപ്പെട്ടത്.


ഇയാളുടെ വ്യക്തിപ്രഭാവത്തിലും ഇന്റര്‍വ്യൂവിലും അത്ഭുതപ്പെട്ട 40 ഓളം യുവാക്കളും യുവതികളും ജോലി കിട്ടും എന്ന് ഉറപ്പിച്ച് വിസ പ്രോസസ്സിങ്ങിനായി ഇയാള്‍ ആവശ്യപ്പെട്ടതുപ്രകാരം 7 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. പണം കിട്ടിയ ശേഷം ഈ സംഘം അപ്രത്യക്ഷരാകുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ പരാതികളില്‍ അങ്കമാലി, കാലടി, നെടുമ്പാശ്ശേരി, തൃശ്ശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, മെഡിക്കല്‍ കോളേജ് , നൂറനാട് എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മധുസൂദനന്‍ രാജ്യം വിട്ടിട്ടില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചു. ബാംഗ്ലൂരില്‍ ഉദയനഗര്‍ എന്ന സ്ഥലത്ത് പേയിംഗ് ഗസ്റ്റായി ഇയാള്‍ താമസിച്ചുവരുന്നതായി വിവരം ലഭിക്കുകയും ജൂണ്‍ 27 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മലയാളിയായ ഇയാള്‍ തമിഴ്‌നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, കന്നട, ഫ്രഞ്ച്, ജര്‍മ്മന്‍, പഞ്ചാബി എന്നിവ ഉള്‍പ്പെടെ 15 ഭാഷകള്‍ വശമുള്ള ഇയാള്‍ കഴിഞ്ഞ രണ്ടുമാസമായി ബാംഗ്ലൂര്‍ നഗരത്തില്‍ ഒ ഇ ടി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ട്യൂട്ടറായി ജോലി നോക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ല്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 28 ന് റിമാന്‍ഡ് ചെയ്തിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends