യു.എസിലെ അലബാമയിലെ ടസ്‌കലൂസ നഗരത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

യു.എസിലെ അലബാമയിലെ ടസ്‌കലൂസ നഗരത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. യു.എസിലെ നിരവധി ആശുപത്രികളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത ഫിസിഷ്യന്‍ രമേഷ് പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്.
ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു രമേഷ്. ആരോഗ്യരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
1986-ല്‍ വെങ്കിടേശ്വര മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദം നേടിയ രമേഷ് 38 വര്‍ഷമായി ആരോഗ്യരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ടസ്‌കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























