ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷാന്‍ഷാന്‍ ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ് വിമാനം; ജപ്പാനിൽ നടുക്കുന്ന സംഭവം; ദൃശ്യങ്ങൾ പുറത്ത്

ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷാന്‍ഷാന്‍ ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ് വിമാനം. ജപ്പാനിലാണ് സംഭവമുണ്ടായിരിക്കുന്നത്. ലാൻഡ് ചെയ്യാൻ വിമാനം കഷ്ടപ്പെടുന്നതും കാറ്റിൽ ആടിയുലയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഭീതിയുണർത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ജപ്പാൻ്റെ തെക്കേയറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിലാണ് വ്യാഴാഴ്ച ചുഴലിക്കാറ്റ് ഉണ്ടായത്. അപകടകരമായ കൊടുങ്കാറ്റാണിത്. ഷാൻഷാൻ ചുഴലിക്കാറ്റിൻ്റെ പാതയിൽ നിന്ന് നാല് ദശലക്ഷം ആളുകളോട് ഒഴിഞ്ഞുമാറാൻ ജപ്പാൻ നിർദേശിച്ചു
ജപ്പാൻ തീരത്തോടടുത്ത് ഷാൻഷാൻ ചുഴലിക്കാറ്റ്. കാഗോഷിമയിൽ ജപ്പാൻ കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. തിരമാലകളുയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. വരും ദിവസങ്ങളിൽ എയർലൈന്‍ സർവീസുകളെ ഉള്‍പ്പടെ ചുഴലിക്കാറ്റ് ബാധിച്ചേക്കും.
https://www.facebook.com/Malayalivartha


























