റഷ്യൻ ഹെലികോപ്റ്റർ കാണാനില്ല; മൂന്ന് ജീവനക്കാരുൾപ്പെടെ 22 യാത്രക്കാരുമായി പറന്ന ഹെലികോപ്റ്ററാണ് കാണാതായിരിക്കുന്നത്

റഷ്യൻ ഹെലികോപ്റ്റർ കാണാനില്ല. മൂന്ന് ജീവനക്കാരുൾപ്പെടെ 22 യാത്രക്കാരുമായി പറന്ന വിമാനമാണ് കാണാതായിരിക്കുന്നത് .ഹെലികോപ്റ്റർ കാണാതായത് കിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിൽ നിന്നാണ് . വാച്കഴെറ്റ്‌സ് അഗ്നിപർവ്വതത്തിന് സമീപത്തുള്ള ബേസിൽ നിന്നും പറന്നുയർന്നതാണിത് . ശേഷമാണ് ഹെലികോപ്റ്റർ അപ്രത്യക്ഷമായത് .
വാച്കഴെറ്റ്‌സിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള നിക്കോളെവ്ക ഗ്രാമത്തിലേക്ക് പോവുകയായിരുന്ന വിത്യസ്-എയ്‌റോ എയർലൈനിന്റെ Mi-8T ഹെലികോപ്റ്ററാണ് കാണാതയത്. റഷ്യൻ എമർജൻസി മന്ത്രാലയത്തിലെ Mi-8 ഹെലികോപ്റ്റർ രക്ഷാപ്രവർത്തകരുമായി ഉടൻ തിരച്ചിലിനായി പുറപ്പെടുമെന്ന് അറിയിച്ചു.ഹെലികോപ്റ്റർ കാണാതായ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞും ചാറ്റൽ മഴയും ഉള്ളതായി അധികൃതർവ്യക്തമാക്കി.
https://www.facebook.com/Malayalivartha


























