യുഎഇയിൽ നേരിയ ഭൂചലനമുണ്ടായി; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

യുഎഇയിൽ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനം യുഎഇയിലെ മസാഫിയിലാണ് ഉണ്ടായതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് അറിയിച്ചു. ഇന്ന് രാവിലെ പ്രാദേശിക സമയം 7.53നാണ് മസാഫിയില്‍ ഭൂചലനം അനുഭവപ്പെട്ടത്.
ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ബംഗാൾ ഉൾക്കടലിൽ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഇന്ന് രാവിലെ 09:12 ഓടെ ബംഗാൾ ഉൾക്കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. അതിനിടെ, ഞായറാഴ്ച പുലർച്ചെ നാഗാലാൻഡിലെ നോക്ലക് പട്ടണത്തിൽ റിക്ടർ സ്‌കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
https://www.facebook.com/Malayalivartha


























