Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭൂമിയിൽ മുഴുവൻ 9 ദിവസം പ്രകമ്പനം അനുഭവപ്പെട്ടതായി ശാസ്ത്ര ഗവേഷകർ കാരണം എന്ത്

13 SEPTEMBER 2024 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

കാലവസ്ഥാ വ്യതിയാനം മൂലം 2023 സെപ്തംബറിൽ ഗ്രീൻലാൻഡിലുണ്ടായ മെഗാ സുനാമിക്കും മണ്ണിടിച്ചിലിനും പിന്നാലെ ഭൂമിയിൽ മുഴുവൻ 9 ദിവസം പ്രകമ്പനം അനുഭവപ്പെട്ടതായി ശാസ്ത്ര ഗവേഷകർ. ആഗോളതലത്തിലെ ഭൂകമ്പ മാപിനികളിൽ അനുഭവപ്പെട്ട അസാധാരണ പ്രഭാവത്തിന്റെ കാരണം കണ്ടെത്താനുള്ള നീണ്ട കാലത്തെ പ്രയത്നത്തിനാണ് ഒടുവിൽ ഫലമുണ്ടായിരിക്കുന്നത്. ഡെൻമാർക്കിലേയും കിഴക്കൻ ഗ്രീൻലാൻഡിലേയും ജിയോളജിക്കൽ സർവേ വിഭാഗത്തിലെ ഡോ ക്രിസ്റ്റ്യൻ വെന്നേവിഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തൽ.

2023 സെപ്തംബർ 16നാണ് കിഴക്കൻ ഗ്രീൻലാൻഡിലെ ഡിക്സൺ ഫ്ജോർഡിലെ 1200 മീറ്റർ ഉയരമുള്ള മലയിടിഞ്ഞത്. മലയടിവാരത്തെ മഞ്ഞുപാളികൾ ഉരുകിയതിന് പിന്നാലെയായിരുന്നു മലയിടിച്ചിൽ ഉണ്ടായത്. മലയിടിച്ചിലിന് പിന്നാലെയുണ്ടാ പ്രാഥമിക സീസ്മിക് തരംഗങ്ങളുടെ ശക്തി 200 മീറ്റർ ഉയരത്തിലായിരുന്നു. പിന്നാലെ സമുദ്രത്തിൽ മുന്നോട്ടും പിന്നോട്ടുമായി ഫ്ജോർഡിൽ നിന്ന് ഭൂമിയിൽ മുഴുവനുമായി ഒരു ആഴ്ചയിലേറെ നീണ്ട തരംഗങ്ങളുണ്ടായിരുന്നു.

 

 

ഭൂകമ്പമാപിനി സെൻസറുകളിൽ ഈ തരംഗങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും ഭൂമിയിൽ മൊത്തമായുണ്ടായ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഡോ ക്രിസ്റ്റ്യൻ വെന്നേവിഗിന്റെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം ആരംഭിച്ചത്. മലയിടിച്ചിലും മെഗാ സുനാമിയുമാണ് കിഴക്കൻ ഗ്രീൻലാൻഡിൽ ആദ്യം റെക്കോർഡ് ചെയ്യപ്പെട്ടത്. ആർട്ടിക് മേഖലയിലുണ്ടാവുന്ന ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ പശ്ചിമ ഗ്രീൻലാൻഡ്, അലാസ്ക, കാനഡ, നോർവേ. ചിലി അടക്കമുള്ള മേഖലയിലേക്ക് വളരെ വേഗത്തിലാണ് വ്യാപിക്കുന്നതെന്നാണ് പഠനം വിശദമാക്കുന്നത്.

തിരിച്ചറിയാത്ത സീസ്മിക് പ്രതിഭാസത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ആദ്യഘട്ടത്തിൽ പ്രതീക്ഷയില്ലായിരുന്നുവെന്നാണ് ക്രിസ്റ്റ്യൻ വെന്നേവിഗിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ടിൽ വിശദമാക്കുന്നത്. ഭൂകമ്പ സമയത്തുണ്ടാകുന്ന തരംഗങ്ങളേക്കാൾ ശക്തി കുറഞ്ഞതും എന്നാൽ മണിക്കൂറുകളോളം അനുഭവപ്പെട്ടതുമായിരുന്നു ഇവയെന്നതിനാൽ അൺഐഡന്റിഫൈഡ് സീസ്മിക് ഒബ്ജക്ട് എന്നാണ് ഇവയ്ക്ക് ഗവേഷക സംഘം പേര് നൽകിയത്.

 

 

മലയിടിച്ചിലിന് പിന്നാലെയുണ്ടായ സുനാമി തിരകൾ ഗ്രീൻലാൻഡിലെ ആൾവാസമില്ലാത്ത കിഴക്കൻ മേഖലയിൽ വലിയ ശക്തിയോടെയാണ് ആഞ്ഞടിച്ചത് രണ്ട് നൂറ്റാണ്ടുകൾക്കിടയിലെ അപൂർവ്വ സംഭവമായാണ് ഇതിനെ ഗവേഷകർ വിലയിരുത്തുന്നത്. എല്ല ദ്വീപിലെ ഗവേഷക കേന്ദ്രത്തിലെ നിരവധി കൂടാരങ്ങളാണ് മലയിടിച്ചിലിൽ തകർന്നത്. രണ്ട് നൂറ്റാണ്ട് മുൻപ് തുകലിനും രോമത്തിനായി മൃഗങ്ങളെ വേട്ടയാടിയിരുന്ന ആളുകൾ സ്ഥാപിച്ച ഇവിടം ഡെൻമാർക്ക് സൈന്യവും ഗവേഷകരുമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ സുനാമി വീശിയടിച്ച സമയത്ത് ഇവിടെ ആളില്ലാതിരുന്നത് വലിയ രീതിയിൾ ആൾനാശമുണ്ടാകാതിരിക്കാൻ കാരണമായിരുന്നു. മലയിടിഞ്ഞ മേഖലയിൽ നിന്ന് 70 കിലോമീറ്റർ ദൂരെയാണ് എല്ല ദ്വീപ്.

15 രാജ്യങ്ങളിൽ നിന്നായുള്ള 40സ്ഥാപനങ്ങളിൽ നിന്നുള്ള 68 ഗവേഷകരാണ് ഈ നിഗൂഡത നീക്കാനുള്ള സംഘത്തിലുണ്ടായിരുന്നത്. ജേണൽ സയൻസിലാണ് ഈ പഠനം പുറത്ത് വിട്ടിരിക്കുന്നത്. 25 ക്യുബിക് മീറ്റർ പാറകളും ഐസുമാണ് ഫ്ജോർഡിൽ കുത്തനെ ഇടിഞ്ഞ് വീണത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (10 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (22 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (38 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (7 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

Malayali Vartha Recommends