Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു... രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്... നാസയുടെ സുനിതാ വില്യംസിനെയും വിൽമോറിനെയും തിരികെയെത്തിക്കാനായാണ് കുതിച്ചത്...

29 SEPTEMBER 2024 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

2024 ജൂൺ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായിരുന്നു ബോയിംഗിൻറെ സ്റ്റാർ‌ലൈനർ പേടകം കുതിച്ചത്. ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത്യത്തിൻറെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിൻറെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീണ്ടു.

 

ഒടുവിൽ യാത്രികരില്ലാതെ സ്റ്റാർലൈനർ പേടകത്തെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരികയും സുനിതയുടെയും ബുച്ചിൻറെയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നാസ നീട്ടുകയും ചെയ്തു.ഇപ്പോൾ ഏറ്റവും ഒടുവിലായി വന്ന റിപ്പോർട്ടുകൾ അമേരിക്കയിലെ ഫ്ലോറി‍ഡയിലെ കോപ് കനാവറലിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു. രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ചും വിൽമോറിനെയും തിരികെയെത്തിക്കാനായാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചത്.ക്രൂഡ് മിഷനായി ഉപയോ​ഗിക്കുന്ന പുതിയ ലോഞ്ച് പാഡ് ഉപയോ​ഗിച്ചായിരുന്നു വിക്ഷേപണം.

ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം സ്പേസ് എക്സ് നടത്തുന്നത്.നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവുമാണ് റോക്കറ്റിലുണ്ടായിരുന്നത്.വിക്ഷേപണം വിജയകരമായതിന് പിന്നാലെ നാസ മേധാവി ബിൽ നെൽസൺ അഭിനന്ദനം അറിയിച്ചു. നക്ഷത്രങ്ങളിൽ വരെ പര്യവേക്ഷണത്തിന്റെയും പര്യവേക്ഷണത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഫെബ്രുവരിയിലാകും ബഹിരാകാശ നിലയത്തിൽ നിന്ന് പേടകം യാത്ര തിരിക്കുക. ഈ മടക്കയാത്രയിലാകും സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിക്കുക.ജൂണിലാണ് ഇരുവരും സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (6 minutes ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (2 hours ago)

കുംഭം രാശി: വിഷുഫലം 2026  (3 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (3 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (3 hours ago)

മകരം രാശി: വിഷുഫലം 2026  (4 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (4 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (4 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (5 hours ago)

ധനു രാശി: വിഷുഫലം 2026  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (5 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (5 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (6 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends