Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ബെയ്‌റൂട്ടിൽ ശക്തമായ ബോംബ് ആക്രമണം; പിന്നാലെ ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം....

30 SEPTEMBER 2024 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ലെബനനിൽ ഹിസ്‌ബുള്ളയെ തകർക്കുന്നതിനുള്ള ഇസ്രയേൽ നടപടി കൂടുതൽ ശക്തിപ്പെടുന്നതിന്റെ ഭാഗമായി ബെയ്‌റൂട്ടിൽ ശക്തമായ ബോംബ് ആക്രമണം നടത്തി ഇസ്രായേൽ. ബെയ്‌റൂട്ടിലെ ഒരു കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതിനുശേഷം ഇതാദ്യമായാണ് ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രത്തിനുനേരേ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ബെയ്‌റൂട്ടിലെ കോല ജില്ലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ നിലയിലായാണ് ആക്രമണം നടന്നത്. കോല ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ സംഘടനയായ പിഎഫ്എല്‍പി പറഞ്ഞതായി വര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച വൈകിട്ട് ബെയ്‌റൂട്ടിന്‌റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേലി ഡ്രോണുകള്‍ ആക്രമണം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയശേഷം ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ഇസ്രയേല്‍ പത്രം ഇസ്രയേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

കോല ജില്ലയിൽ ഒരു അപാർട്ട്‌മെന്റിന്റെ മുകളിലത്തെ നിലയാണ് വ്യോമാക്രമണത്തിൽ തകർത്തത്. ഇന്നലെ വൈകുന്നേരത്തോടെ പ്രദേശത്ത് ഇസ്രയേലി ഡ്രോണുകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു. ബെയ്‌റൂട്ടിന് ശേഷം ഇസ്രയേൽ സൈന്യം ബെകാ മേഖലയിലേക്ക് തിരിയുമെന്നാണ് വിവരം. വടക്കൻ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം അപകട സൂചന മുൻനിർത്തി ശക്തമായ സൈറൻ മുഴങ്ങിയിരുന്നു. എന്നാൽ ലെബനൻ അയച്ച ഒരു മിസൈലിന്റെ മുന്നറിയിപ്പ് സൈറനായിരുന്നു അതെന്നും തങ്ങളുടെ പ്രതിരോധ സംവിധാനം മിസൈലിനെ തകർത്തെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.

പടിഞ്ഞാറന്‍ ഗലീലിയും ഹൈഫയും ഉള്‍പ്പെടെ വടക്കന്‍ ഇസ്രയേലിലെ പല നഗരങ്ങളിലും ഞായറാഴ്ച വൈകിട്ട് മുതല്‍ സൈറണുകള്‍ കേള്‍ക്കാമായിരുന്നു. ലെബനനില്‍നിന്ന് വിക്ഷേപിച്ച ഒരൊറ്റ മിസൈലാണ് സൈറണുകള്‍ക്ക് കാരണമായതെന്ന് ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സ്(ഐഡിഎഫ്) പറഞ്ഞു. ഇത് വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു. യുദ്ധവിമാനങ്ങള്‍, പവര്‍പ്ലാന്‌റുകള്‍, റാസ് ഇസ തുറമുഖം, യെമനിലെ ഹൊദൈദ തുറമുഖങ്ങള്‍ തുടങ്ങിയവയാണ് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതിനു പിന്നാലേ സെന്‍ട്രല്‍ കൗണ്‍സില്‍ കമാന്‍ഡര്‍ നബീല്‍ കൗക്കിനെയും ഇസ്രയേല്‍ സൈന്യം വധിച്ചു.

 

 

 

ഹസൻ നസറുള്ളയെക്കുറിച്ചുള്ള സൂചനകള്‍ ഇസ്രയേലിന് ലഭിച്ചത് ഇറാനിയൻ ചാരനില്‍ നിന്നാണെന്ന റിപ്പോർട്ടുകളുമുണ്ട്. ശനിയാഴ്ച ലെബനനിലെ പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് നസറുള്ളയെ കൊലപ്പെടുത്തിയ വിവരം ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പ്രഖ്യാപിച്ചത്. വ്യോമാക്രമണത്തില്‍ നസറുള്ള കൊല്ലപ്പെട്ടന്നും ഇനി ലോകത്തെ ഭീകരതയിലാഴ്ത്താൻ സാധിക്കില്ലെന്നുമായിരുന്നു ഐഡിഎഫിന്റെ പ്രഖ്യാപനം. ഇസ്രയേല്‍ അവകാശവാദം ഉയർത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷം ഹിസ്ബുള്ളയും നസുറള്ളയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

 

പശ്ചിമേഷ്യയിലെ ശക്തനായ ഷിയാ നേതാവായിരുന്നു നസ്രള്ള. ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ കെട്ടിടസമുച്ചയങ്ങൾക്ക് അടിയിൽ ഭൂഗർഭ ആസ്ഥാനത്താണ് നസ്രള്ള കഴിഞ്ഞിരുന്നത്. ന്യൂ ഓർഡർ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിൽ ബങ്കറുകൾ തകർക്കുന്ന മാരകശേഷിയുള്ള ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നസ്രള്ളയുടെ ബന്ധുവും ഹിസ്ബുള്ളയുടെ എക്സിക്യൂട്ടിവ് കൗൺസിൽ തലവനുമായ ഹാഷിം സഫീദിൻ ഗ്രൂപ്പിന്റെ പുതിയ മേധാവിയാകും. എന്നാൽ 60കാരനായ ഇയാളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ദക്ഷിണ പ്രാന്തങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് നസ്രള്ളയുടെ മൃതദേഹം കണ്ടെടുത്തത്. ലബനാൻ സുരക്ഷാ-മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സ്' ആണ് വാർത്ത പുറത്തുവിട്ടത്. ഹസൻ നസ്‌റുല്ലയുടെ ഭൗതികദേഹത്തിൽ ഒരു പോറലോ പരിക്കോ ഒന്നുമില്ലെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതു തള്ളുന്നതാണു പുറത്തുവരുന്ന വിവരങ്ങൾ. മിസൈൽ ആക്രമണത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 minute ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (4 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (13 minutes ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (19 minutes ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (22 minutes ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (28 minutes ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (36 minutes ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (1 hour ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (4 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (4 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (4 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (4 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (5 hours ago)

Malayali Vartha Recommends