Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം...33 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു... ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന...

22 JANUARY 2025 12:31 PM IST
മലയാളി വാര്‍ത്ത

വടക്കുപടിഞ്ഞാറൻ തുർക്കിയിൽ വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം. 33 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന. ചൊവ്വാഴ്ച 3.30നായിരുന്നു അപകടം. ബൊലു പ്രവശ്യയിലെ ​ഗ്രാന്റ് കർത്താൽ കയ റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ കെട്ടിടത്തിൽ നിന്ന് ചാടിയതിന് പിന്നാലെയാണ് മരിച്ചത്. ചിലർ കിടക്കയിലെ ബെഡ്ഷീറ്റും ബ്ലാങ്കറ്റുകളും ഉപയോ​ഗിച്ച് കെട്ടിടത്തിൽ നിന്ന് തൂങ്ങിയിറങ്ങാനും ശ്രമിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.വളരെ പെട്ടന്നുതന്നെ തീ മറ്റ് നിലകളിലേക്കും പടര്‍ന്നു. ഫയര്‍ ഡിറ്റക്ക്ഷന്‍ സംവിധാനം പരാജയപ്പെട്ടതാണ് തീ വ്യാപിക്കുന്നതിനിടയാക്കിയത്.

 

കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാനതാമസസ്ഥലമായ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നത്. റിസോർട്ട് മുഴുവൻ പുക നിറഞ്ഞതോടെ ആൾക്കാർക്ക് പുറത്ത് കടക്കാനുള്ള വഴി കണ്ടെത്താനായില്ല. തുർക്കി സർക്കാർ ദുരന്തത്തിൽ ആറ് പ്രോസിക്യൂട്ടർമാരെ അന്വേഷണത്തിന് നിയമിച്ചു. ഹോട്ടലിലെ തടിയിലെ നിർമാണങ്ങളാണ് തീപടരുന്നതിന്റെ വേ​ഗത കൂട്ടിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 161 മുറികളാണ് റിസോർട്ടിലുണ്ടായിരുന്നത്.

തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ആറ് പ്രോസിക്യൂട്ടർമാരെ നിയമിച്ചു. ഷാലെ ശൈലിൽ നിർമിച്ച ഹോട്ടലിന്റെ പുറംഭാഗത്തുള്ള മരപ്പലക തീ പടരുന്നതിന് കാരണമായതായി എൻ‌ടി‌വി ടെലിവിഷൻ റിപ്പോർട്ടുചെയ്തു.കൊറോ​ഗ്ലു പർവതനിരയിലെ പ്രശസ്തമായ സ്കി റിസോർട്ടാണ് കർത്താൽകയ. ഇസ്താംബുള്ളിൽ നിന്ന് 300 കിലോമീറ്റർ കിഴക്കാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 38 ഫയർ ട്രക്കുകളും 28 ആംബുലൻസുകളുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. സമീത്തെ മറ്റ് റിസോർട്ടുകളിൽ നിന്നും ആൾക്കാരെ ഒഴിപ്പിച്ചു.തീ വ്യാപിച്ച ഹോട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

റിസോര്‍ട്ടിന്റെ മുകള്‍ നിലകളും മേല്‍ക്കൂരയും കത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയെന്നാണ് വിവരം. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
.ഹോട്ടൽ പുക നിറഞ്ഞതിനാൽ ഫയർ എസ്കേപ്പ് കണ്ടെത്തുന്നത് ആളുകൾക്ക് ബുദ്ധിമുട്ടായെന്നും റിപ്പോർട്ടുകൾ ഉണ്ട് . 161 മുറികളുള്ള ഹോട്ടൽ ഒരു പാറയുടെ വശത്താണ്, തീ അണയ്ക്കാനുള്ള ശ്രമങ്ങളെ ഇത് തടസ്സപ്പെടുത്തുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌കൂൾ അവധി ആയതിനാൽ മേഖലയിലെ ഹോട്ടലുകളിൽ നല്ലി തിരക്ക് ഉണ്ടായിരുന്നു. മുൻകരുതലിന്റെ ഭാഗമായി റിസോർട്ടിലെ മറ്റ് ഹോട്ടലുകൾ ഒഴിപ്പിക്കുകയും അതിഥികളെ ബൊലുവിന് ചുറ്റുമുള്ള ഹോട്ടലുകളിൽ താമസിപ്പിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends