Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഹൂതികളുടെ കാലനായി ട്രംപ്..ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി...റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക.. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വരുന്നത് മുട്ടൻ പണി..

23 JANUARY 2025 04:43 PM IST
മലയാളി വാര്‍ത്ത

ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം ഇനി എന്തൊക്കെയാകും സംഭവിക്കാൻ പോകുന്നത് എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത് . ഇതിൽ ചില രാജ്യങ്ങളുടെ കലാനായിട്ടാണ് ട്രംപ് അധികാരമേറിയിരിക്കുന്നത് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട . യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ചത്തെ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. ഇതുപ്രകാരം സ്ഥിതിഗതികൾ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ റിപ്പോർട്ട് സമർപ്പിക്കണം.

 

പിന്നാലെ 15 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആദ്യ സർക്കാരിന്റെ അവസാനമായപ്പോഴും ഹൂതികളെ വിദേശ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.അധികാരത്തിലെത്തി ആദ്യ ആഴ്ചകളിൽത്തന്നെ, യെമനിലെ മാനുഷിക പ്രശ്നങ്ങൾ മുൻനിർത്തി ബൈഡൻ ഭരണകൂടം ഇതു റദ്ദാക്കുകയും ചെയ്തു. പിന്നീട് ചെങ്കടലിലെ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്ഡിജിടി) എന്ന പട്ടികയിൽ ബൈഡൻ ഭരണകൂടം ഹൂതികളെ ഉൾപ്പെടുത്തിയിരുന്നു. അതേസമയം,

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കനത്ത നികുതിയും ഉപരോധവും ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. അധികാരത്തിലെത്തിയാല്‍ ഒറ്റദിവസംകൊണ്ട് റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്നു പറഞ്ഞിരുന്ന ട്രംപ് ഒരുപടികൂടി കടന്ന് റഷ്യയ്ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.റഷ്യയെ വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നു പറഞ്ഞാണു സമൂഹമാധ്യമത്തില്‍ കുറിപ്പ് തുടങ്ങുന്നത്. പരിഹാസ്യമായ യുദ്ധം ഉടനടി നിര്‍ത്തണം. കരാറില്‍ ഏര്‍പ്പെടണം. അല്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ ഉപരോധവും ഉല്‍പ്പന്നങ്ങള്‍ക്കു കനത്ത നികുതിയും തീരുവയും ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.

 

യുഎസുമായി സഹകരിക്കുന്ന രാജ്യങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന റഷ്യയ്ക്ക് ഒരു സഹായമാണു ചെയ്യുന്നതെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ മുന്നറിയിപ്പിനോട് റഷ്യ ഇതുവരെ പ്രതികരിച്ചട്ടില്ല.റഷ്യ-യുക്രെയ്ൻ യുദ്ധം അധികാരമേറ്റ് ഒറ്റ ദിവസം കൊണ്ട് തന്നെ പരിഹരിക്കുമെന്ന് ട്രംപ് പറഞ്ഞതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപുമായി ചർച്ച നടത്താൻ പ്രസിഡൻ്റ് പുടിൻ സന്നദ്ധത അറിയിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

യുഎസ് പ്രസിഡൻ്റായി ഔദ്യോഗികമായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനെ പുടിൻ അഭിനന്ദിച്ചിരുന്നു. യുക്രെയ്‌നെ സംബന്ധിച്ചും, ആണവായുധങ്ങളെ സംബന്ധിച്ചും യുഎസ് ഭരണകൂടവുമായി ചർച്ച തയ്യാറാണെന്നും പുടിൻ അറിയിച്ചിരുന്നു. റഷ്യയുമായുളള ബന്ധം പുനഃസ്ഥാപിക്കാനുള്ള പുതിയ യുഎസ് ഭരണകൂടത്തിൻ്റെ സന്നദ്ധത താൻ അംഗീകരിച്ചതായും വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.
പക്ഷെ ഇപ്പോഴും 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ അധിനിവേശത്തെ ചെറുക്കുന്നതിന് ഉക്രെയ്നിലേക്ക് ആയുധങ്ങൾഅയയ്ക്കുന്ന തൻ്റെ മുൻഗാമിയായ ജോ ബൈഡൻ്റെ നയം തുടരുമോ എന്ന് പറയാൻ യുഎസ് പ്രസിഡൻ്റ് വിസമ്മതിച്ചു.ഞങ്ങൾ അത് നോക്കുകയാണ്,

 

അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. "ഞങ്ങൾ (ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡൈമർ) സെലെൻസ്കിയുമായി സംസാരിക്കുകയാണ്, ഞങ്ങൾ ഉടൻ തന്നെ പ്രസിഡൻ്റ് പുടിനുമായി സംസാരിക്കാൻ പോകുന്നു."എന്നായിരുന്നു അദ്ദേഹം പറഞ്ഞത് . അതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായാണ് ട്രംപ് ഒരു വിദേശ ഭരണാധികാരിയുമായി സംസാരിക്കുന്നത്. ട്രംപ് ചുമതലയേറ്റതിനു പിന്നാലെ യുഎസില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായ 460 പേരെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

ലൈംഗികാതിക്രമം അടക്കം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരാണു പിടിയിലായത്. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന്‍റെ ഭാഗമായി ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് 1500 സൈനികരെ അയച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.ഏതായാലും പുട്ടിന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. യുക്രൈനെ നിസാരമായി തോല്‍പ്പിക്കാം എന്ന് കരുതി യുദ്ധം ആരംഭിച്ച റഷ്യ എന്നാല്‍ ഇപ്പോള്‍ യുക്രൈന് മുന്നില്‍ നട്ടംതിരിയുന്ന കാഴ്ചയാണ് കാണുന്നത്. റഷ്യയുടെ കിലോമീറ്ററുകളോളം ഭൂമി യുക്രൈന്‍ പിടിച്ചെടുത്തത് ഇനിയും തിരികെ പിടിക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (18 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (27 minutes ago)

സംഭവം തൃശ്ശൂരിൽ  (38 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (42 minutes ago)

ആഡംബരം തുളമ്പുന്ന ജീവിതം  (48 minutes ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (53 minutes ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (3 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (4 hours ago)

Malayali Vartha Recommends