Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9ആയി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാര്‍ലമെന്റിന്റെ അംഗീകാരം

24 JANUARY 2025 05:13 PM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാര്‍ലമെന്റിന്റെ അംഗീകാരം. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരില്‍ ഏറെ പഴികേട്ട ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്. കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം ഈ ഭേദഗതിയോടെ പ്രാവര്‍ത്തികമാകും.

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തില്‍ അവകാശപ്രവര്‍ത്തകര്‍ ഭേദഗതിക്കെതിരെ ഉയര്‍ത്തുന്ന വിമര്‍ശനം. നിലവില്‍ 18ആണ് ഇറാഖില്‍ വിവാഹപ്രായം. ചൊവ്വാഴ്ച പാര്‍ലമെന്റ് അംഗീകാരം നല്‍കിയ ഭേദഗതി ഇസ്ലാം പുരോഹിതര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ അധികാരം നല്‍കുന്നുണ്ട്. ഇറാഖിലെ ജാഫറി സ്‌കൂള്‍ ഓഫ് ഇസ്ലാമിക നിയമം അനുസരിക്കുന്ന ഷിയ വിഭാഗത്തിന് വിവാഹ പ്രായത്തിന് പെണ്‍കുട്ടിയുടെ പ്രായം 9 വയസാണ്.

കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്. പിന്നാലെ എതിര്‍പ്പുകളെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. എന്നാല്‍ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റില്‍ ബില്‍ വീണ്ടും പാര്‍ലമെന്റി എത്തുകയായിരുന്നു. കുട്ടികളില്‍ പാശ്ചാത്യ സംസ്‌കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികള്‍ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.

സുന്നി തടവുകാര്‍ക്ക് പ്രയോജനകരമാവുന്ന പൊതുമാപ്പും കുര്‍ദിഷ് ടെറിട്ടോറിയല്‍ ക്ലെയിമുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭൂമി വീണ്ടെടുക്കല്‍ നിയമവും പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭേദഗതിയ്ക്ക് സന്നിഹിതരായിരുന്ന പകുതിയിലേറെ പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തില്ലെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കുട്ടികള്‍ എന്ന നിലയില്‍ ജീവിക്കാനുള്ള അവരുടെ അവകാശം ലംഘിക്കുന്നതാണ് ഭേദഗതിയെന്നും സ്ത്രീകള്‍ക്ക് വിവാഹമോചനം, സംരക്ഷണം, അനന്തരാവകാശം എന്നിവയ്ക്കുള്ള സംരക്ഷണ സംവിധാനങ്ങളെ തകര്‍ക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകയും ഇറാഖി വിമന്‍സ് ലീഗ് അംഗവുമായ ഇന്‍തിസാര്‍ അല്‍ മയാലി പ്രതികരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (18 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (27 minutes ago)

സംഭവം തൃശ്ശൂരിൽ  (38 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (42 minutes ago)

ആഡംബരം തുളമ്പുന്ന ജീവിതം  (48 minutes ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (53 minutes ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (3 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (4 hours ago)

Malayali Vartha Recommends