Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

ചുറ്റോടു ചുറ്റും ഹമാസ്...നാല് വനിതാ സൈനികർ കൂടി പുറത്തേക്ക്...എല്ലാവരുടെയും കൈയില്‍ ബാഗുകളും കാണാമായിരുന്നു...ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്...

26 JANUARY 2025 09:33 AM IST
മലയാളി വാര്‍ത്ത

ചുറ്റോടു ചുറ്റും ഭീകരർ, IDF യൂണിഫോമിൽ വനിതാ സൈനികർ; നാല് ബന്ദികളെ കൂടി മോചിപ്പിച്ചു; ​ക്രൂരതയുടെ ‘ഗിഫ്റ്റ് ബാ​ഗ്’ നൽകാൻ ഇത്തവണയും ഹമാസ് മറന്നില്ല. ഗാസയില്‍ വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടരുന്നു. ഇന്ന് നാല് ഇസ്രയേല്‍ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്. നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.എല്ലാവരുടെയും കൈയില്‍ ബാഗുകളും കാണാമായിരുന്നു.

ഗസ്സസിറ്റിയിലെ ഫലസ്തീന്‍ ചത്വരത്തില്‍ തടിച്ചു കൂടിയവര്‍ക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്. ഇവരെ റെഡ് ക്രോസ് അംഗങ്ങള്‍ക്ക് കൈമാറി. ഇതോടെ കൂടുതല്‍ പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും.ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ബന്ദികളാക്കിയ നാല് സ്ത്രീകളെയും കഴിഞ്ഞ ദിവസം വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. ഗാസ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നഹാല്‍ ഒസെഡ് സൈനിക താവളത്തില്‍ നിന്നാണ് നാല് പേരെയും ഹമാസ് ബന്ദികളാക്കിയത്. കരാര്‍ പ്രകാരം ഇസ്രയേല്‍ പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു.

 

പകരം 200 പലസ്തീനി തടവുകാരെയും ഇസ്രായേൽ മോചിപ്പിച്ചു .ആദ്യഘട്ടത്തില്‍ മൂന്ന് ബന്ദികളെയായിരുന്നു ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോന്‍ സ്റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരെയായിരുന്നു മോചിപ്പിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. ഈ നാല് വനിത സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 20കാരിയായ നാമ ലെവിയാണ് ഇന്ത്യയിലെ യു.എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠനം നടത്തിയത്. ചെറുപ്പത്തില്‍ ഇസ്രായേല്‍-ഫലസ്തീന്‍ പൗരന്മാര്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിനുള്ള 'ഹാന്‍ഡ്സ് ഓഫ് പീസ്' ഡെലിഗേഷന്റെ ഭാഗമായിരുന്നു. കൂടാതെ, ട്രയാത്ലറ്റ് ആണ് നാമ ലെവി.

 

ഗസ്സയില്‍ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് രണ്ടാം ഘട്ടത്തില്‍ നാല് വനിത സൈനികരെ ഹമാസ് കൈമാറിയത്. ആദ്യഘട്ടമായി 90 ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഹമാസ് ഏതാനും ദിവസം മുമ്പ് മോചിപ്പിച്ചിരുന്നു.ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാര്‍ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends