Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം

രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങളിലായാണ് കൊളംബിയയില്‍, നിന്നുള്ള കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചു...ഈ വിമാനങ്ങള്‍ക്ക് കൊളംബിയയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചില്ല...

27 JANUARY 2025 02:50 PM IST
മലയാളി വാര്‍ത്ത

അനധികൃത കുടിയേറ്റക്കാരെ ഏതുവിധേനയും ഒഴിപ്പിക്കുമെന്ന കടുത്ത നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് അദ്ദേഹം അധികാരത്തിൽ ഏറിയാൽ ആദ്യം ചെയ്യാൻ പോകുന്ന കാര്യമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ട് ഉണ്ടായിരുന്നു . ഇപ്പോഴിതാ അതിനുള്ള നീക്കങ്ങൾ എല്ലാം കർശനമാക്കിയിരിക്കുകയാണ്. ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള അനധികൃത കുടിയിറ്റക്കാരെ കയറ്റി അയക്കുകയാണ് ട്രംപ് ചെയ്യുന്നത്.

എന്നാല്‍ മറ്റുരാജ്യങ്ങളെ മുഖവിലക്കെടുക്കാതെയുള്ള ട്രംപിന്റെ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്കും കാരണമാകുന്നു. എന്നാല്‍, ഈ എതിര്‍പ്പുകളെ നികുതി കൂട്ടുമെന്ന ഭീഷണി ഉയര്‍ത്തി ഇല്ലാതാക്കുകയാണ് ട്രംപ് ചെയ്യുന്നത്. കൊളംബിയ എന്ന ലാറ്റിന്‍അമേരിക്കന്‍ രാജ്യവും ട്രംപിന്റെ നയത്തില്‍ നട്ടംതിരികുയയാണ്.സോഷ്യലിസ്റ്റായ പ്രസിഡന്റായ ഗുസ്താവോ പെട്രോ ഭരിക്കുന്ന കൊളംബിയയോട് ട്രംപിന് അശ്ശേഷം താല്‍പ്പര്യമില്ല.

 

അതുകൊണ്ട് തന്നെ അമേരിക്കയിലെ അനധികൃത കൊളംബിയന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ചു തുടങ്ങിയിരുന്നു. രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങളിലായാണ് കൊളംബിയയില്‍ നിന്നുള്ള കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചത്. എന്നാല്‍ ഈ വിമാനങ്ങള്‍ക്ക് കൊളംബിയയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചില്ല. ഇതോടെ വിമാനങ്ങള്‍ക്ക് തിരികേ അമേരിക്കയിലേക്ക് മടങ്ങേണ്ടി വന്നു.ഈ സംഭവത്തോടെ ട്രംപ് ആകെ രോഷാകുലനാണ്. ഇതോടെ അമേരിക്കയില്‍ വില്‍ക്കുന്ന കൊളംബിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുകയാണ് ട്രംപ് ചെയ്തത്.

 

കൂടാതെ കൊളിംബിയന്‍ അധികൃതര്‍ക്ക് നല്‍കുന്ന ഡിപ്ലോമാറ്റിക് വിസ നിര്‍ത്തലാകക്കുകയും ചെയ്തു. സോഷ്യല്‍ ട്രൂത്ത് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് ഇക്കാര്യം വ്യക്തമാക്കി. ഇതോട കൊളംബിയ സാമ്പത്തികമായി പ്രതിസന്ധിയിലാകുന്ന അ്‌വസ്ഥയുമായി. എന്നാല്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ കുടിയേറ്റക്കാരെ തിരികെ എത്തിക്കാന്‍ തന്റെ സ്വകാര്യ വിമാനം വിട്ടുനല്‍കാമെന്നാണ് മറുപടി നല്‍കിയത്. മനുഷ്യത്വത്തിന് വില നല്‍കി മാന്യമായി അവരെ തിരിച്ചയക്കണം എന്നാണ് പെട്രോ ആവശ്യപ്പെട്ടത്.

ട്രംപിന്റെ തീരുമാനത്തില്‍ വിവാദം ചൂടിപിടിക്കുകയാണ്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ അതത് രാജ്യങ്ങള്‍ സ്വീകരിക്കണം എന്നു തന്നെയാണ് ട്രംപിന്റെ നിലപാട്. ഇക്കാര്യം കൊളംബിയക്ക് എതിരായ നടപടിയിലൂടെ ഒരിക്കല്‍ കൂടി ട്രംപ് വ്യക്തമാക്കുകയും ചെയ്യുന്നു. അതേസമയം ട്രംപിന്റെ നാടുകടത്തല്‍ നടപടിയില്‍ പല രാജ്യങ്ങളും അമര്‍ഷത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (2 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (5 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

Malayali Vartha Recommends