ബ്രിക്സ് ഉച്ചകോടി ജൂലൈയില്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നടത്തുമെന്ന് ബ്രസീല്‍....

ബ്രിക്സ് ഉച്ചകോടി ജൂലൈയില്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ നടത്തുമെന്ന് ബ്രസീല്‍. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം താരിഫ് ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് 'ബ്രിക്സ് മരിച്ചു' എന്ന പരാമര്‍ശം ട്രംപ് നടത്തിയിരുന്നു. സഹകരണം ശക്തമാക്കുന്നതിനും അംഗരാജ്യങ്ങളുടെ വികസനത്തിനുമായിരിക്കും ബ്രസീലിന്റെ അധ്യക്ഷതയില്‍ ബ്രിക്‌സ് ഊന്നല്‍ നല്‍കുകയെന്ന് പ്രസിഡന്റ് ലൂയിസ് ഇനാഷിയോ ലുല ഡ സില്‍വ പറഞ്ഞു.
ഒക്ടോബറില്‍ ബ്രിക്സ് ഉച്ചകോടിയില്‍ ഡോളര്‍ ഇതര ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക കറന്‍സികള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അംഗരാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























