Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍

18 FEBRUARY 2025 10:36 AM IST
മലയാളി വാര്‍ത്ത

വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ജൂത കുടിയേറ്റക്കാര്‍ക്ക് 1000ത്തോളം പുതിയ വീടുകള്‍ നിര്‍മിക്കാനാണ് ശ്രമം ഇസ്രായേല്‍ ശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദ്വിരാഷ്ട്ര വാദം ഉയര്‍ത്തുന്ന ഇസ്രായേലിലെ പീസ് നൗ ഏജന്‍സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇഫ്രാത് കുടിയേറ്റ ജനസംഖ്യ 40 ശതമാനം വര്‍ധിപ്പിക്കാനും ഫലസ്തീന്‍ നഗരമായ ബത്‌ലഹേമിന്റെ വികസനം തടയാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ഇവരുടെ ആരോപണം. കരാര്‍ നല്‍കുകയും അനുമതി നല്‍കുകയും ചെയ്യുന്നതോടെ വീടുകളുടെ നിര്‍മാണത്തിന് തുടക്കമാകുമെന്ന് പീസ് നൗ ഏജന്‍സിയുടെ കുടിയേറ്റ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംഘത്തിന്റെ തലവനായ ഹഗിത് ഒഫ്‌റാന്‍ പറഞ്ഞു.



എന്നാല്‍, കരാര്‍ നല്‍കുന്നതിനും പെര്‍മിറ്റ് അനുവദിക്കുന്നതിനും ഒരു വര്‍ഷത്തോളമെടുക്കുമെന്നാണ് സൂചന. ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേല്‍ ജനത ആഗ്രഹിക്കുമ്പോള്‍ സമാധാനവും വിട്ടുവീഴ്ചക്കുള്ള അവസരവും ഇല്ലാതാക്കുന്ന നീക്കമാണ് നെതന്യാഹു സര്‍ക്കാര്‍ നടത്തുന്നതെന്ന് പീസ് നൗ ആരോപിച്ചു.

വെസ്റ്റ് ബാങ്കില്‍ ഇതിനകം 100ലേറെ കുടിയേറ്റ മേഖലകള്‍ ഇസ്രായേല്‍ നിര്‍മിച്ചിട്ടുണ്ട്. ചെറിയ ടൗണുകളും ഭവന സമുച്ചയങ്ങളും ഷോപ്പിങ് മാളുകളും പാര്‍ക്കുകളും ഉള്‍പ്പെടുന്നതാണ് ഇസ്രായേല്‍ കുടിയേറ്റ മേഖലകള്‍. 30 ലക്ഷത്തോളം ഫലസ്തീനികള്‍ കഴിയുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അഞ്ച് ലക്ഷത്തിലേറെ ജൂത കുടിയേറ്റക്കാരുണ്ട്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്നത്തിലെ ഭാവി ഗാസയുടെ ചിത്രങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. അംബര ചുബികളായ ആഡംബര സൗധങ്ങളും ഹോളിഡേ റിസോര്‍ട്ടുകളും നിറയെ യാട്ടുകളും എല്ലാം ഇവിടെ ഉണ്ടാകും. കൂടാതെ ദൈവവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ മോസ്‌ക്കും പള്ളിയും സിനഗോഗും. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് ഭാവിയിലെ ഗാസയുടെ മഹത്വം വിളിച്ചോതുന്ന ദൃശ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

 



കഴിഞ്ഞയാഴ്ചയാണ് ഗാസയെ മധ്യപൂര്‍വ്വദേശത്തെ റിവേരയാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറായ ജോസഫ് പെല്‍സ്മാന്റെ നേതൃത്വത്തിലാണ് ഈ സംവിധാനം തയ്യാറാക്കിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാക്കള്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് ഇത് അയച്ചു കൊടുത്തിരുന്നത്.

പുതിയ നഗര നിര്‍മ്മാണത്തിനായി 500 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ ്ഇത് സംബന്ധച്ച് പഠനം നടത്തിയവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാസ 2035 എന്നാണ് ഈ പ്രോജക്ടിന് പേരിട്ടിരിക്കുന്നത്. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കൊപ്പം തന്നെ 132 കിലോമീറ്റര്‍ റെയില്‍വേ ലൈനും പ്രോജക്ടില്‍ പറയുന്നുണ്ട്. ഗാസയെ പ്രതിസന്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ ഈ പദ്ധതി ഏറെ സഹായകമാകും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

 



ഇവിടെ ഓയില്‍ റിഫൈനറികളും സൗരോര്‍ജ്ജ പാടങ്ങളും എല്ലാം നിര്‍മ്മിക്കാനാണ് പദ്ധതി. 2023 ല്‍ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് ഈ റിപ്പോര്‍ട്ട് അയച്ചു കൊടുത്തതാണ്. നെതന്യാഹു ആയിരിക്കാം ട്രംപിന് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞു കൊടുത്തതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ട്രംപിന്റെ ടീമിനും പ്രോജക്ട്, അയച്ചു കൊടുത്തിരുന്നു. ഗാസാ മുനമ്പിലെ ഭൂരിപക്ഷം കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ നിലംപരിശായിരുന്നു.

ഗാസയുടെ കിഴക്കന്‍ മേഖലയിലാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും അനുയോജ്യം എന്നാണ് ജോസഫ് പെല്‍സ്മാനും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. വീടുകള്‍ പടിഞ്ഞാറന്‍ മേഖലയിലും നിര്‍മ്മിക്കുന്നതാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കാര്‍ഷിക മേഖലക്കായും സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാകണമെമെങ്കില്‍ ജനങ്ങളെ പൂര്‍ണമായി തന്നെ ഗാസയില്‍ നിന്ന് ഒഴിപ്പിക്കണം. പദ്ധതി മിച്ച റിയല്‍ എസ്റ്റേറ്റ് സംരംഭം ആയിരിക്കുമെന്നാണ് ട്രംപ് നെതന്യാഹുവിനോട് അഭിപ്രായപ്പെട്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (24 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (33 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (50 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (55 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends