ശ്വാസകോശ അണുബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു...

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു.
ആശുപത്രിയില്‍ ആറുദിവസം പിന്നിട്ട അദ്ദേഹം, എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതായി വത്തിക്കാന്‍ . രക്തപരിശോധനാ ഫലത്തിലും പുരോഗതി പ്രകടമായിട്ടുണ്ട്. ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാര്‍പാപ്പയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
മാര്‍പാപ്പ ആരോഗ്യവാനാണെന്നും നന്നായി സംസാരിക്കുന്നുണ്ടെന്നും 20 മിനുട്ട് നീണ്ട സന്ദര്‍ശനത്തിനുശേഷം അവര്‍ പറഞ്ഞു. ഏതാനും ദിവസംകൂടി ആശുപത്രിവാസം വേണ്ടിവന്നേക്കുമെന്നാണ് സൂചനകളുള്ളത്.
ശ്വാസം മുട്ടലിനെ തുടര്‍ന്ന് 14നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ചികിത്സ. ഈ മാസം ആറിന് മാര്‍പാപ്പയ്ക്ക് ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























