Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ഹമാസിന്റെ തുല്‍ക്രം ബറ്റാലിയന്‍ കരുതിയിരുന്നോ..ഒരു വലിയ ആക്രമണമാണ് ഇപ്പോൾ ഇസ്രയേലിനെ തൊട്ടും തലോടിയും പോയത്.. അക്രമികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതുകൊണ്ടു മാത്രം..

21 FEBRUARY 2025 12:47 PM IST
മലയാളി വാര്‍ത്ത

ഒരു വലിയ ആക്രമണമാണ് ഇപ്പോൾ ഇസ്രയേലിനെ തൊട്ടും തലോടിയും പോയത് . തലനാരിഴയ്ക്കാണ് ജൂതർ രക്ഷപ്പെട്ടത് . ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ഒരു വന്‍ ദുരന്തമാകാതിരുന്നത് അക്രമികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതുകൊണ്ടു മാത്രം. ഇന്നലെ നടന്ന സ്‌ഫോടന പരമ്പരയില്‍ മൂന്ന് ബസ്സുകളായിരുന്നു പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നത്. എന്നാല്‍, ബസ്സുകളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി. ഡെറ്റൊണേറ്ററുകളില്‍ സമയം ക്രമീകരിച്ചതില്‍ വന്ന പിഴവുമൂലമാണ്, നിരവധി പേരുടെ മരണത്തിന് ഇടയാക്കുമായിരുന്ന സ്‌ഫോടനം വൈകിപ്പോയതെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനങ്ങളില്‍ നിന്നും അഗ്‌നിനാളങ്ങളും പുകയും ഉയര്‍ന്നു പൊങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നു എന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഇന്നലെ രാത്രി പ്രാദേശിക സമയം ഏകദേശം ഒന്‍പത് മണിയോടെയായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. മറ്റു ചില ബസ്സുകളില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വന്‍ പോലീസ് സന്നാഹം തന്നെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രാവിലെ 9 മണിക്ക് സ്‌ഫോടനം നടത്താന്‍ ആയിരുന്നു തീവ്രവാദികള്‍ ഉദ്ദേശിച്ചത് എന്ന് അധികൃതര്‍ വിലയിരുത്തുന്നു.

തിരക്കേറിയ ആ സമയത്ത് സ്‌ഫോടനം നടന്നിരുന്നെങ്കില്‍ അത് നിരവധിപേരുടെ ജീവനെടുക്കുമായിരുന്നു.ഹമാസിന്റെ തുല്‍ക്രം ബറ്റാലിയന്‍ ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. അധിനിവേശക്കാര്‍ തങ്ങളുടെ മണ്ണില്‍ തുടരുന്നിടത്തോളം കാലം, രക്തസാക്ഷികള്‍ക്കായി പ്രതികാരം ചെയ്യും എന്നാണ് ബറ്റാലിയന്‍ വക്താവ് പറഞ്ഞത്. ഇത് ജിഹാദിന്റെ ഭാഗമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ക്കുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സംഭവം നടന്നയുടന്‍ തന്നെ തീവ്ര വലതുപക്ഷ നേതാവായ ഇറ്റ്മാര്‍ ബെന്‍ വിര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രയേലി സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (18 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (29 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (35 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (54 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends