Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

യുഎസില്‍നിന്ന് ഇന്ത്യയ്ക്ക് പണം ലഭിച്ചിട്ടില്ലെന്ന് രേഖകള്‍

21 FEBRUARY 2025 04:59 PM IST
മലയാളി വാര്‍ത്ത

വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് (യുഎസ് എയ്ഡ്) 2.1 കോടി ഡോളര്‍ ( ഏകദേശം 180 കോടി രൂപ) നല്‍കിയത് ഇന്ത്യയ്ക്കല്ല ബംഗ്ലദേശിനായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 1.34 കോടി ഡോളര്‍ (ഏകദേശം 116 കോടി രൂപ) ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്താകുന്നതിനു മുന്‍പു ബംഗ്ലദേശില്‍ 2024 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നുവെന്നും ഇംഗ്ലിഷ് ദിനപത്രമായ 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലോണ്‍ മസ്‌ക് മേധാവിയായ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) പുറത്തുവിട്ട രണ്ടു പട്ടിക പ്രകാരം വാഷിങ്ടന്‍ ആസ്ഥാനമായ കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്‌ട്രെങ്തനിങ് (സിഇപിപിഎസ്) എന്ന സ്ഥാപനം മുഖേനയാണ് വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള ഫണ്ട് വിതരണം ചെയ്യുന്നത്. യുഎസ് എയ്ഡ് വഴി ആകെ നല്‍കുന്ന 48.6 കോടി ഡോളറില്‍ 2.2 കോടി മോള്‍ഡോവയ്ക്കും 2.1 കോടി ഇന്ത്യയ്ക്കും കൈമാറിയെന്നാണ് മസ്‌ക് അവകാശപ്പെട്ടത്. ചെലവു ചുരുക്കുന്നതിന്റെ ഭാഗമെന്നു പറഞ്ഞ് യുഎസ് എയ്ഡ് പ്രകാരം വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാന്‍ സഹായം നല്‍കുന്നത് യുഎസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 2008നു ശേഷം സിഇപിപിഎസില്‍നിന്ന് ഇന്ത്യയ്ക്ക് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് ഫെഡറല്‍ ചെലവുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോള്‍ഡോവയ്ക്കുള്ള സഹായം 2016 സെപ്റ്റംബറില്‍ സിഇപിപിഎസിന് കൈമാറുകയും ഇതില്‍ 1.32 കോടി ഡോളര്‍ ഇതിനകം മോള്‍ഡോവയ്ക്ക് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2026നുള്ളിലാണ് ഈ തുക ചെലവിട്ടു തീര്‍ക്കേണ്ടത്.

എന്നാല്‍ ഈ കാലയളവില്‍ ഇന്ത്യയ്ക്ക് തുക കൈമാറിയതായി രേഖകളൊന്നും ഇല്ല. അതേസമയം, 2022ല്‍ ജൂലൈയില്‍ അമര്‍ വോട്ട് അമര്‍ (എന്റെ വോട്ട് എന്റേത്) എന്ന പദ്ധതി പ്രകാരം 2.1 കോടി ഡോളര്‍ ബംഗ്ലദേശിനു കൈമാറിയതായി സിഇപിപിഎസിന്റെയും യുഎസ് ഫെഡറല്‍ സ്‌പെന്‍ഡിങ്ങിന്റെയും രേഖകളിലുണ്ട്. 2022 നവംബറില്‍ ഫണ്ട് അമര്‍ വോട്ട് അമര്‍ പദ്ധതിയില്‍നിന്ന് നാഗരിക് പദ്ധതിയിലേക്ക് മാറ്റി. ഇക്കാര്യം ധാക്കയിലെ യുഎസ് എയ്ഡ് പൊളിറ്റിക്കല്‍ പ്രോസസ് അഡൈ്വസറായിരുന്ന ലുബായിന്‍ മാസും സമൂഹമാധ്യമത്തില്‍ അന്നു പങ്കുവച്ചിട്ടുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ഇന്ത്യയ്ക്ക് യുഇഎസ് പണം നല്‍കിയിട്ടില്ലെന്ന വാര്‍ത്ത വ്യാജമാണെന്ന് ബിജെപി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും യുഎസ് എയ്ഡ് സാമ്പത്തികമായി സഹായം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ടറല്‍ സിസ്റ്റംസും (ഐഎഫ്ഇഎസ്) എന്ന സംഘടനയും തമ്മില്‍ 2012ല്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (24 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (33 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (50 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (55 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends