Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

കലിതുള്ളി ട്രംപ്... ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ മസ്‌ക് പന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ട്രംപ്; പോസ്റ്റ് നീക്കം ചെയ്ത് മസ്‌ക്; ചര്‍ച്ചയായി 'എപ്സ്റ്റീന്‍ ഫയല്‍സ്'

08 JUNE 2025 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു

സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ട്രംപും മസ്‌കും തമ്മിലുള്ള ശത്രുത കനക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്‌ക് പന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുെമന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാന്‍ ആലോചനയില്ലെന്ന് രാജ്യാന്തര മാധ്യമത്തിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം അവസാനിച്ചുവെന്നാണ് കരുതുന്നതെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപിന്റെ മറുപടി.

'ഞാന്‍ മറ്റു കാര്യങ്ങളില്‍ വളരെ തിരക്കിലാണ്. ഞാന്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇത് സംഭവിക്കുന്നതിന് വളരെ മുമ്പേ ഞാന്‍ അദ്ദേഹത്തിന് ധാരാളം അവസരങ്ങള്‍ നല്‍കി. എന്റെ ആദ്യ ഭരണകാലത്ത് ഞാന്‍ അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കുകയും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഞാന്‍ അദ്ദേഹവുമായി സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. 2026 ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്‌ക് പന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മസ്‌ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും' ട്രംപ് പറഞ്ഞു. എന്നാല്‍ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു



ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട എക്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇലോണ്‍ മസ്‌ക്. ഇരുവരും തമ്മിലുള്ള വാക്‌പോര് സമൂഹമാധ്യമങ്ങളില്‍ തുടരുന്നതിനിടെയാണ് എപ്സ്റ്റീന്‍ ഫയലില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്‌ക് എക്‌സില്‍ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ മസ്‌ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് മസ്‌ക് തന്റെ പോസ്റ്റ് പിന്‍വലിച്ചതെന്നും സൂചനയുണ്ട്.

''ശരിക്കും വലിയ ബോംബ് ഇടാനുള്ള സമയമായി. എപ്സ്റ്റീന്‍ ഫയലുകളില്‍ ഡോണള്‍ഡ് ട്രംപിന്റെ പേര് ഉണ്ട്'' നീക്കം ചെയ്ത എക്സ് പോസ്റ്റില്‍ മസ്‌ക് ആരോപിക്കുന്നു. കഴിഞ്ഞ മാസമാണ് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ട്രംപ് സര്‍ക്കാരിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് (ഡോജ്) രാജിവച്ചത്. ട്രംപ് അവതരിപ്പിച്ച 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി'ല്‍ ഉടക്കിയാണ് മസ്‌ക് ഡോജ് വിട്ടത്. കോടതി രേഖകള്‍, സാക്ഷ്യപത്രങ്ങള്‍, ലൈംഗിക കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയുടെ ഒരു ശേഖരമാണ് എപ്സ്റ്റീന്‍ ഫയലുകള്‍. എപ്സ്റ്റീന്‍ ഫയലുകളിലെ നിരവധി പ്രമുഖരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, ചില പേരുകള്‍ കോടതി ഉത്തരവിട്ടത് കാരണം തടഞ്ഞുവച്ചിരിക്കയാണ്.

ട്രംപിന് എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് മസ്‌ക് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അതേസമയം, ഗിസ്ലെയ്ന്‍ മാക്സ്വെല്ലുമൊത്തുള്ള ഇലോണ്‍ മസ്‌കിന്റെ 2014 ലെ ഫോട്ടോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. എപ്സ്റ്റീന്റെ ദീര്‍ഘകാല കൂട്ടാളിയും മുന്‍ കാമുകിയുമായ ഗിസ്ലെയ്ന്‍ മാക്സ്വെല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കുറ്റത്തിന് 2021 ല്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

അമേരിക്ക ഭരിക്കാന്‍ ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരുന്നപ്പോള്‍ ഗൃഹഭരണം നടത്താന്‍ അകത്തു കയറിയതാണ് ഇലോണ്‍ മസ്‌ക്. തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടല്ല. 300 കോടി ഡോളര്‍ ചെലവിട്ട് ട്രംപിനെ ജയിപ്പിച്ചെടുത്തായിരുന്നു ആ എന്‍ട്രി. എല്ലാം കഴിഞ്ഞു.




'കണ്ണപ്പനും ദാസപ്പനും' തമ്മില്‍ അടിയോടടി. ശക്തരായ സുഹൃത്തുക്കള്‍ പിണങ്ങി ദുര്‍ബലമായ വൈകാരിക പ്രതികരണങ്ങള്‍ തുടരുന്നത് മൂക്കത്ത് വിരല്‍ വച്ച് കാണുകയാണ് ലോകം. 'ചെലവുചുരുക്കല്‍ മേധാവി' കാലാവധി അവസാനിച്ച മസ്‌ക്കിന് അടുത്ത പണിയൊന്നും കൊടുക്കാത്തതാണ് സംഭവങ്ങളുടെ തുടക്കം. നാസയിലേക്ക് മസ്‌ക് നിര്‍ദേശിച്ച വിഐപിയെ പിന്‍വലിക്കാനും പുതിയ നികുതിനയം നടപ്പാക്കാനുമുള്ള ട്രംപിന്റെ തീരുമാനം മസ്‌കിനെ പിണക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള നികുതിയിളവ് പിന്‍വലിക്കാനുള്ള നിര്‍ദേശം ടെസ്ല, സ്‌പേസ്എക്‌സ് സിഇഒ ആയ മസ്‌ക്കിന് കിട്ടിയ ഷോക്കായിരുന്നു. വ്യക്തിപരമായി മസ്‌ക് ഒന്നും തന്നെക്കുറിച്ച് പറഞ്ഞില്ലെങ്കിലും ഇനി അതുമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോഴേ പലരും അപകടം മണത്തു. വൈകാതെ, ജെഫ്രി എപ്‌സ്‌റ്റൈന്‍ ബാലപീഡനക്കേസില്‍ ട്രംപിന് പങ്കുണ്ടെന്ന് മസ്‌ക് ആരോപിച്ചു.

ഇതോടെ സ്‌പേസ് എക്‌സ് കരാറുകള്‍ റദ്ദാക്കുമെന്നായി ട്രംപ്. എങ്കില്‍ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്‌ക് വെല്ലുവിളിച്ചു. ഇടഞ്ഞ കൊമ്പനെപ്പോലെ ട്രംപ് ഉദ്യോഗസ്ഥരെ വിളിച്ചതോടെ അന്വേഷണ പരമ്പര വരുമെന്ന സൂചനയുണ്ടായി. അപകടം മണത്ത മസ്‌ക് അയഞ്ഞു. ജനകീയപാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

പുതിയ ബില്‍ യുഎസിന്റെ പൊതുകടം കുത്തനെ കൂട്ടുമെന്ന മസ്‌കിന്റെ അഭിപ്രായത്തോട്, മസ്‌കിനെയും കൂട്ടരെയും പറഞ്ഞുവിട്ടാല്‍ തന്നെ ദശലക്ഷക്കണക്കിന് ഡോളര്‍ ലാഭിക്കാമെന്നായിരുന്നു ട്രംപിന്റെ മറുപടി. മസ്‌കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ട്രംപിന്റെ മറുപടി ഇങ്ങനെ, 'എനിക്കു വേറെ പണിയുണ്ട്. അയാളെക്കുറിച്ച് ആലോചിക്കാന്‍ സമയമില്ല. അയാള്‍ക്ക് എന്തോ കുഴപ്പമുണ്ട്!' വൈറ്റ് ഹൗസിന്റെ മുറ്റത്തിട്ടിരിക്കുന്ന ചുവന്ന ടെസ്ല കാര്‍ വിറ്റൊഴിവാക്കി മസ്‌ക് അധ്യായത്തിന് ബ്രേക്കിടാന്‍ ഒരുങ്ങുകയാണ് ട്രംപ്.

ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിയോഗിച്ച ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിക്ക് (ഡോജ്) പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യല്‍ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഡോജ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഇനി മുതല്‍ ഡോജിന് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

 



നേരത്തെ മേരിലാന്‍ഡ് ആസ്ഥാനമായുള്ള കീഴ്ക്കോടതി ഈ നീക്കം തടഞ്ഞിരുന്നു. ഈ വിധിയാണ് സുപ്രീംകോടതി ഉത്തരവിലൂടെ മറികടന്നത്. യുഎസ് നീതിന്യായ വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉത്തരവ്. എസ്എസ്എയിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഡോജിനെ തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി ഗ്രൂപ്പുകളും ഒരു അഭിഭാഷക ഗ്രൂപ്പും കേസ് ഫയല്‍ ചെയ്തിരുന്നു.

ഹാര്‍വഡ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയ വിദേശ വിദ്യാര്‍ഥികളെ യുഎസില്‍ എത്തുന്നതില്‍ നിന്നു വിലക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തു. ബുധനാഴ്ചയാണു ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്. പിന്നാലെ സര്‍വകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. വിദേശ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതില്‍നിന്നു സര്‍വകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടുമുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ പാലിക്കാത്തതിനു തിരിച്ചടിയായി ഹാര്‍വഡ് ഉള്‍പ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്. ഹാര്‍വഡിലെ വിദ്യാര്‍ഥികളില്‍ നാലിലൊന്ന് വിദേശികളാണ്.

നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച 'ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി'നെ വിമര്‍ശിച്ച ഇലോണ്‍ മസ്‌കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ടെസ്ല കാര്‍ ഒഴിവാക്കുന്നു. ഈ മാര്‍ച്ച് മാസത്തില്‍ വാങ്ങിയ ടെസ്ല കാറാണ് ട്രംപ് ഒഴിവാക്കുന്നത്. ടെസ്ലയുടെ ഓഹരികളില്‍ 150 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് 'ഇടിത്തീ' പോലെ ട്രംപിന്റെ തീരുമാനം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ടെസ്ല കാര്‍ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മസ്‌കിന്റെ കമ്പനിയായ ടെസ്ലയുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം വാങ്ങിയ ചുവന്ന കാര്‍ ആഴ്ചകളായി വൈറ്റ് ഹൗസില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇത് വൈകാതെ വൈറ്റ് ഹൗസിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് ഒഴിവാക്കുമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്‌കില്‍നിന്നു സമ്മാനമായല്ല താന്‍ കാര്‍ സ്വന്തമാക്കിയതെന്നും യഥാര്‍ഥ വിലയായ 80,000 ഡോളര്‍ നല്‍കിയാണ് കാര്‍ വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

വൈരികളായി മാറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും തമ്മിലുള്ള വാക് പോര് തുടരുന്നു. മസ്‌കുമായി ഫോണിലൂടെ സന്ധിസംഭാഷണം നടക്കുമെന്ന വാര്‍ത്തകള്‍ തള്ളിയ ട്രംപ് വട്ട് പിടിച്ച വ്യക്തിയോട് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അറിയിച്ചു. ട്രംപുമായുള്ള പോര് തുടരുന്നതിനിടെ ഇലോണ്‍ മസ്‌കിന്റെ ബിസിനസുകളില്‍ 150 ബില്യണ്‍ ഡോളറിന്റെ ഓഹരി നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് ട്രംപ് മസ്‌ക് ഫോണ്‍ സംഭാഷണത്തിന് പദ്ധതിയിട്ടിരുന്നെന്നും പിന്നീടിത് ഉപേക്ഷിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

 

 



മസ്‌കുമായി ഫോണ്‍ സംഭാഷണത്തിന് പദ്ധതിയിട്ടിരുന്നോ എന്ന ചോദ്യത്തിന് പരിഹാസ രൂപേണയാണ് ട്രംപ് പ്രതികരിച്ചത്. ''നിങ്ങള്‍ ഉദ്ദേശിക്കുന്നത് ആ വട്ട് പിടിച്ച മനുഷ്യനെയാണോ?, അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്ക് ഒരു താല്‍പ്പര്യവുമില്ല. ഇലോണ്‍ മസ്‌ക് എന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ചുവെന്നു കേട്ടു. എന്നാല്‍ മസ്‌കുമായി സംസാരിക്കാന്‍ ഞാന്‍ തയ്യാറല്ല.'' ട്രംപ് പറഞ്ഞു.

അതിനിടെ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇത് സ്പേസ് എക്സിനെ നേരിട്ട് ബാധിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മസ്‌ക് രംഗത്തെത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' ആയിരുന്നു ട്രംപും മസ്‌കും തമ്മില്‍ പിരിയാന്‍ കാരണമായത്. ബില്‍ പാസായതോടെ, ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു. പിന്നാലെ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഓഹരികള്‍ 14 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഓഹരി മൂല്യം 150 ബില്യണ്‍ ഡോളറിലധികം കുറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ട്രംപിനെതിരെ മസ്‌ക് രംഗത്തെത്തിയത്.

അതേസമയം യുക്രെയ്‌നെതിരെ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചാണ് യുക്രെയ്‌നില്‍ ഉടനീളം റഷ്യ ആക്രമണം നടത്തിയത്. ഇക്കാര്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഏതാനും ദിവസം മുന്‍പ് യുക്രെയ്ന്‍ നടത്തിയ 'ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ്' എന്നു പേരിട്ട ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം.

 

 



'ഇന്ന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും നഗരങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 400ലേറെ ഡ്രോണുകളും നാല്‍പതിലേറെ മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. 80ലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുറപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു'സെലന്‍സ്‌കി ശനിയാഴ്ച എക്‌സില്‍ അറിയിച്ചു.

ദൗര്‍ഭാഗ്യവശാല്‍ ലോകത്തെ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നില്ല. ഇതാണ് പുട്ടിന്‍ ചൂഷണം ചെയ്യുന്നത്. യുദ്ധം തുടര്‍ന്നുകൊണ്ടു പോകാന്‍ പുട്ടിന്‍ ആക്രമണം നീട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ കീവില്‍ മൂന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും ലുട്‌സ്‌കില്‍ രണ്ട് സാധാരണക്കാരും ചെര്‍ണിഹിവില്‍ ഒരാളും കൊല്ലപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (36 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends