സൗദിയ എയര്‍ലൈന്‍സ് വിമാനത്തില്‍ ജനിച്ച കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര

ജിദ്ദയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ വച്ചു ജനിച്ച കുഞ്ഞിന് ആജീവനാന്തം സൗജന്യ യാത്ര അനുവദിച്ച് സൗദിയ എയര്‍ലൈന്‍സ്. എയര്‍ലൈന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ യാത്രക്കാരിയായ യുവതി വിമാനത്തില്‍ പ്രസവിച്ചത്. അയര്‍ലന്‍ഡിന് മുകളിലൂടെ പറക്കുമ്പോഴാണ് യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നതിനിടെ ആകാശത്ത് വച്ച് തന്നെ യാത്രക്കാരി പ്രസവിച്ചു.
ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായാണ് വിമാനത്തില്‍ കയറിയത്. വിമാന ജീവനക്കാരിയാണ് പ്രസവ ശുശ്രൂഷ നല്‍കിയത്. തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























