ഭിന്നലിംഗക്കാര്‍ക്കും അമേരിക്കന്‍ സൈന്യത്തില്‍ അവസരമൊരുക്കാന്‍ തീരുമാനം

ഭിന്നലിംഗക്കാര്‍ക്കു നിലനിന്നിരുന്ന വിലക്ക് നീക്കി സൈന്യത്തില്‍ ജോലി കൊടുക്കാനൊരുങ്ങി അമേരിക്ക. ഭിന്നലിംഗക്കാര്‍ സൈന്യത്തിലെടുക്കുന്നതിനു വേണ്ട ഒരുക്കങ്ങള്‍ക്ക് തയ്യാറാവുകയാണ് അമേരിക്കന്‍ സൈന്യം. ഭിന്ന ലിംഗക്കാര്‍ക്കു സൈന്യത്തില്‍ പ്രവേശനം അനുവദിക്കുന്ന 19ആം രാജ്യമാണ് അമേരിക്ക.
ഭിന്നലിംഗക്കാര്‍ സൈന്യത്തില്‍ എത്തിയാല്‍ എന്തെല്ലാം സൗകര്യങ്ങളും ആനുകൂല്യങ്ങളും വരുത്തണം എന്നതില്‍ 90 ദിവസത്തിനകം മാര്‍ഗ രേഖ തയ്യാറാക്കും. സൈന്യത്തിലെ ഡോക്ടര്‍ മാര്‍ക്കും ഇതുസബംന്ധിച്ച് പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ സേന.
ഭിന്ന ലൈംഗിക സ്വത്വം വെളിവായതിനെത്തുടര്‍ന്ന് ജോലി നഷ്ടമായേക്കാമായിരുന്ന ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ക്ക് ആശ്വാസമാവുകയാണു പുതിയ തീരുമാനം.
ഔദ്യാഗികമായി ഭിന്നലിംഗക്കാര്‍ക്ക് സേനയില്‍ പ്രവേശനം ഇല്ലെങ്കിലും അമേരിക്കന്‍ മിലിറ്ററിയില്‍ 2500 ഓളം പേരും,റിസര്‍വ് സേനയില്‍ 1500 ഭിന്നലിംഗക്കാര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കുള്ള വിലക്ക് നീക്കി അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് അമേരിക്കന്‍ സൈന്യത്തിലെ പുതിയ മാറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























