നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ ബന്ദികളാക്കി

നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതായി പരാതി. ഉത്തര മധ്യ ബെന്യൂ സ്‌റ്റേറ്റിലെ ജിബോകോയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിശാഖപട്ടണം സ്വദേശിയായ എഞ്ചിനീയര്‍ എം.എസ് ശ്രീനിവാസ്, സഹപ്രവര്‍ത്തകന്‍ അനീഷ് ശര്‍മ്മ എന്നിവരെയാണ് ബുധനാഴ്ച മുതല്‍ കാണാതായിരിക്കുന്നത്. രാത്രി ഏഴരയോടെ താമസസ്ഥലത്തുനിന്നും ഡങ്കോട്ടെ സിമന്റ് പ്ലാന്റിലേക്ക് കാറില്‍ പോയ ഇവരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു ശ്രീനിവാസ്.
ശ്രീനിവാസന്റെ ബന്ധുക്കള്‍ നല്‍കിയ വിശാഖപട്ടണം കലക്ടര്‍ എന്‍.യുവരാജിന് നല്‍കിയ പരാതിയെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യന്‍ എംബസിയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. നൈജീരിയന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി ഇവര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























