എല്ലാ പോണ്‍ സൈറ്റുകളും നിരോധിക്കാന്‍ രാജ്യത്ത് പുതിയ നിയമം വരുന്നു...

ഇസ്രായേലില്‍എല്ലാ പോണ്‍സൈറ്റുകളും നിരോധിക്കാന്‍ നിയമം വരുന്നു. പോണ്‍സൈറ്റുകള്‍ നിരോധിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാനുള്ള ബില്ലിന് അംഗീകാരം നല്‍കിയതോടെയാണിത്. ഇസ്രായേല്‍ മിനിസ്റ്റീരിയല്‍ കമ്മറ്റി ഫോര്‍ ലെജിസ്ലേഷനാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് കമ്ബനികള്‍ പോണ്‍ വെബ്ബ്‌സൈറ്റുകള്‍ സെന്‍സര്‍ ചെയ്യേണ്ടത് അനിവാര്യമാകും. ഇത് യുവാക്കളെ ഇന്‍ര്‍നെറ്റ് വഴി അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍ പോണ്‍ സൈറ്റുകളില്‍ പ്രവേശിക്കേണ്ടവര്‍ക്ക് ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സംസാരിച്ച് അതിനുള്ള സൗകര്യമൊരുക്കാമെന്നും ബില്ലില്‍ പറയുന്നു. ആളുകള്‍ ഇത്തരം വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നതിനായി കണ്ടന്റ് ബ്ലോക്കിംഗ് സംവിധാനവും ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി ചേര്‍ന്ന് ഇസ്രായേല്‍ നടപ്പിലാക്കും.
https://www.facebook.com/Malayalivartha