Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിമാനയാത്രക്കാരുടെ ജീവന് പുല്ലുവില, വിമാനത്താവളത്തിലെ അപകടത്തില്‍ നിന്നും 450 യാത്രക്കാരെ രക്ഷിച്ച പൈലറ്റിന് കോടികള്‍ സമ്മാനം

04 NOVEMBER 2016 10:22 AM IST
മലയാളി വാര്‍ത്ത

വിമാനത്താവളത്തിലെ അപകടത്തില്‍ നിന്നും 450 യാത്രക്കാരെ രക്ഷിച്ച പൈലറ്റിന് ഒരു ചൈനീസ് എയര്‍ലൈന്‍ കമ്പനി മൂന്ന് മില്യണ്‍ യുവാന്‍ അഥവാ 360,000 പൗണ്ട് സമ്മാനമായി നല്‍കിയിരിക്കുകയാണ്. ഹീ ചാവോ എന്ന് പേരുള്ള ഇദ്ദേഹം പറത്തിയിരുന്ന വിമാനം ടേയ്ക്ക് ഓഫിനായി റണ്‍വേയിലൂടെ പോകവേ ലാന്‍ഡ് ചെയ്ത മറ്റൊരു വിമാനം മുമ്പിലൂടെ ക്രോസ് ചെയ്യുകയായിരുന്നു. കൂട്ടിയിടി ഉറപ്പായ ആ നനിര്‍ണായക നിമിഷത്തില്‍ ഈ പൈലറ്റ് തന്റെ വിമാനം വീണ്ടും ഉയര്‍ത്തി അഞ്ഞുറിനടുത്ത് യാത്രക്കാരുടെ ജീവനുകളെ രക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഇതിനെ തുടര്‍ന്ന് ഈ പൈലറ്റിന് പാരിതോഷികം സമ്മാനിച്ചിരിക്കുന്നത്.
ഇദ്ദേഹം പറത്തിയിരുന്ന എയര്‍ബസ് എ 320 ഷാന്‍ഗായ് എയര്‍പോര്‍ട്ടില്‍ നിന്നും കഴിഞ്ഞ മാസം പറന്നുയരാന്‍ തുടങ്ങവെയാണ് ഈ അപകടത്തെ മുഖാമുഖം കണ്ടത്. എയര്‍ബസ് എ 330 ആയിരുന്നു ഇതുമായി കൂട്ടിയിടിക്കാന്‍ റണ്‍വേയിലൂടെ വന്നിരുന്നത്. ഇരു വിമാനങ്ങളും വെറും 19 മീറ്റര്‍ അകലത്തെത്തിയപ്പോഴാണ് ഹി ചാവോ തന്റെ വിമാനത്തെ ആക്‌സിലറേറ്റ് ചെയ്ത് മറ്റേ വിമാനത്തിന് മുകളിലൂടെ ചാടിക്കുന്ന രീതിയില്‍ പറത്തി കൂട്ടിയിടി ഒഴിവാക്കിയിരിക്കുന്നത്. ഷാന്‍ഗായ് ഹോംഗ്കിയാവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ 36 എല്ലില്‍ ഒക്ടോബര്‍ 11ന് ഉച്ചയ്ക്ക് 12.04നാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

ഈ സംഭവം ചൈനീസ് മീഡിയക്കിടയിലും ജനങ്ങള്‍ക്കിടയിലും വന്‍ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. 1977ല്‍ നടന്ന ടെനെറൈഫ് എയര്‍പോര്‍ട്ട് ദുരന്തത്തിന് സമാനമായ അപകടം ഇവിടെയും സംഭവിക്കുമായിരുന്നുവെന്നാണ് പലരും ഓര്‍ക്കുന്നത്. അന്ന് അവിടുത്തെ റണ്‍വേയില്‍ രണ്ട് ബോയിങ് 747 വിമാനങ്ങള്‍ കൂട്ടിയിടിച്ച് 583 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.ഇന്നലെ നടന്ന ചടങ്ങില്‍ വച്ച് എയര്‍ബസ് എ 320ലെ ക്രൂ മെമ്പര്‍മാര്‍ക്ക് ആറ് ലക്ഷം യുവാനും സമ്മാനമായി നല്‍കിയിട്ടുണ്ട്. രണ്ട് വിമാനങ്ങളിലും കൂടി 413 യാത്രക്കാരും 26 ക്രൂ മെമ്പര്‍മാരുമുണ്ടായിരുന്നുവെന്നാണ് പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രണ്ട് വിമാനങ്ങളും ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റേതാണ്. ഇതില്‍ എ 330 ബീജിംഗില്‍ നിന്നും ഷാന്‍ഗായിലേക്ക് എത്തിയതായിരുന്നു. ഇതില്‍266 യാത്രക്കാരായിരുന്നു. എന്നാല്‍ എ 320 ഷാന്‍ഗായില്‍ നിന്നും ടിയാന്‍ജിനിലേക്ക് പോവാനൊരുങ്ങുകയായിരുന്നു. ഇതില്‍ 147 പേരായിരുന്നു ഉണ്ടായിരുന്നത്.

ഹി ചാവോ പറത്തിയിരുന്ന വിമാനമായ എംയു5643 എയര്‍ ബസ് എ 320200 ടേയ്ക്ക് ഓഫ് ചെയ്യാന്‍ 
പോകവേ എംയു 5106 എയര്‍ബസ് 330300 മായി റണ്‍വേയില്‍ വച്ച് മുഖാമുഖം കാണുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇതിനെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി ദി സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന(സിഎഎസി) സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. റണ്‍വേയിയിലൂടെ വേഗത്തില്‍ വരുന്ന എ 320 , എ 330നെ മുഖാമുഖം കാണുന്നത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. ആ സമയത്ത് എ 320 മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലായിരുന്നു പാഞ്ഞ് വന്നിരുന്നത്.തുടര്‍ന്ന് തലനാരിഴ വ്യത്യാസത്തിനാണ് ഹീ ചാവോ തന്റെ വിമാനം ജമ്പ് ചെയ്യിച്ച് പറത്തി കൂട്ടിയിടി നാടകീയമായി ഒഴിവാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (13 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (27 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (36 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (48 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (13 hours ago)

Malayali Vartha Recommends