കൊലപാതകം; വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍; ശേഷം പ്രതിക്ക് സംഭവിച്ചത്

ഈസ്റ്റര്‍ ദിനത്തില്‍ വഴിയാത്രക്കാരനെ കൊലപ്പെടുത്തിയശേഷം വിഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചു ലോകത്തെ നടുക്കിയ കൊലയാളി പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ സ്വയംജീവനൊടുക്കി. ഞായറാഴ്ച മുതല്‍ പൊലീസ് തിരയുന്ന സ്റ്റീവ് സ്റ്റീഫന്‍സ് (37) ആണ് പെന്‍സില്‍വേനിയ നഗരപ്രാന്തത്തില്‍ പൊലീസിനു പിടികൊടുക്കാതെ സ്വയം വെടിവച്ചു മരിച്ചത്.
ക്ലീവ്‌ലന്‍ഡില്‍ മകനോടും കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ദിനം ചെലവഴിച്ചശേഷം നടക്കാനിറങ്ങിയ റോബര്‍ട് ഗോഡ്‌വിനെ (74) വെടിവച്ചു കൊലപ്പെടുത്തിയ സ്റ്റീവ്, പൊലീസ് സംഘം പിന്തുടരുന്നതിനിടയില്‍ കാറിലിരുന്നു കൊലപാതക ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
രണ്ടു മണിക്കൂറോളം ഈ ഭീകരദൃശ്യം ലോകമെങ്ങും കണ്ടു. പിന്നീടു ഫെയ്‌സ്ബുക് അധികൃതര്‍ നീക്കം ചെയ്തു. പെന്‍സില്‍വേനിയയിലെ ഭക്ഷണശാലയ്ക്കു പുറത്ത് ഇന്നലെ ഇയാളുടെ വാഹനം തിരിച്ചറിഞ്ഞ വഴിയാത്രക്കാര്‍ ഉടന്‍ പൊലീസിനു വിവരംനല്‍കി. കൊലയാളിയും കൊല്ലപ്പെട്ട ഗോഡ്‌വിനുമായി മുന്‍പരിചയമുണ്ടായിരുന്നില്ല. മുന്‍പും താന്‍ അനേകംപേരെ കൊലപ്പെടുത്തിയിട്ടുള്ളതായി സ്റ്റീവ് അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























